മനുഷ്യനുമായി ചൈനീസ് പേടകം വീണ്ടും ബഹിരാകാശത്ത്
text_fieldsബെയ്ജിങ്: വനിതയടക്കം മൂന്ന് ശാസ്ത്രജ്ഞരുമായി ചൈനയുടെ ബഹിരാകാശ പേടകം ‘ഷെൻഷ്യൂ-10’ (ദൈവിക വാഹനം) ബഹിരാകാശത്തെത്തി. ഭൂമിയെ ചുറ്റുന്ന ചൈനയുടെ താൽക്കാലിക ബഹിരാകാശനിലയം ടിയാൻഗോങ്-1ൻെറ പ്രവ൪ത്തനക്ഷമത പരിശോധിക്കുന്ന ശാസ്ത്രസംഘം 15 ദിവസമാണ് ബഹിരാകാശത്ത് തങ്ങുക.
സ്ഥിരം ബഹിരാകാശ നിലയമെന്ന സ്വപ്നത്തോടടുക്കുന്ന ചൈനയുടെ നി൪ണായകമായ കാൽവെപ്പായാണ് ഷെൻഷ്യൂ-10ൻെറ യാത്രയെ ശാസ്ത്രലോകം ഉറ്റു നോക്കുന്നത്. ഇതിനുമുമ്പ് നാലുതവണ മനുഷ്യരെ വിജയകരമായി ബഹിരാകാശത്തെത്തിച്ചിട്ടുള്ള ചൈന ഇത് രണ്ടാം തവണയാണ് ബഹിരാകാശ ദൗത്യത്തിന് വനിതയെ നിയോഗിക്കുന്നത്.
പേടകവുമായി ഉയ൪ന്ന ചൈനയുടെ ലോങ് മാ൪ച്ച് 2 എഫ് റോക്കറ്റ് ചൊവ്വാഴ്ച ഉച്ചക്കുതന്നെ ഷെൻഷ്യൂ-10ലെ യാത്രക്കാരെ നി൪ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചതായി ചൈനയിലെ ഔദ്യാഗിക വാ൪ത്താ ഏജൻസിയായ സിൻഹുവ അറിയിച്ചു. നി ഹെയ്ഷെങ് നയിക്കുന്ന സംഘത്തോടൊപ്പം 35കാരിയായ വാങ് യാപിങ്, ഷാങ് ഷിയാഗാങ് എന്നിവരാണുള്ളത്. വിക്ഷേപണം തത്സമയം വീക്ഷിച്ച ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ബഹിരാകാശത്തെത്തുന്ന ചൈനയിലെ ആദ്യ വനിതയായ ല്യൂ യാങ് സഞ്ചരിച്ച പേടകം ‘ഷിൻഷ്യൂ-9’ 2012 ജൂണിലാണ് ബഹിരാകാശത്തെത്തി മടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.