ആനക്കൊമ്പ്: അന്വേഷണ പുരോഗതി ഹരജി വിധിപറയാന്‍ മാറ്റി
text_fieldsകൊച്ചി: അനധികൃതമായി ആനക്കൊമ്പ് കൈവശംവെച്ചതിന് മോഹൻലാലിനെതിരായ കേസിൻെറ അന്വേഷണപുരോഗതിക്ക് കോടതി ഇടപെടണമെന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. മോഹൻലാലിനെ സിനിമാനടനായ മുൻ വനം മന്ത്രി കെ. ബി. ഗണേഷ്കുമാറും വനം ഉദ്യോഗസ്ഥരും ചേ൪ന്ന് സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തൃശൂ൪ പൊറത്തുശേരി സ്വദേശി പ്രമോദ് സമ൪പ്പിച്ച ഹരജിയാണ് ജസ്റ്റിസ് പി. ഭവദാസൻ വിധി പറയാൻ മാറ്റിയത്. മോഹൻലാലിൻെറ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോൾ നാല് ആനക്കൊമ്പുകൾ കണ്ടത്തെിയിരുന്നു. ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും അവ൪ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മഹസ൪ തയാറാക്കിയെങ്കിലും കൊമ്പുകൾ പിടിച്ചെടുത്തില്ല.
വനം വകുപ്പ് മോഹൻലാലിനും മറ്റ് രണ്ട് പേ൪ക്കുമെതിരെ നൽകിയ പരാതിയിന്മേൽ പെരുമ്പാവൂ൪ മജിസ്ട്രേറ്റ് കോടതിയിൽ കേസ് നിലവിലുണ്ടെങ്കിലും മരവിച്ചിരിക്കുകയാണെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച വിജിലൻസ് അന്വേഷണ ആവശ്യവും നേരത്തെ വിജിലൻസ് കോടതി തള്ളി. അതേസമയം, ഹരജിക്കാരന് കേസുമായി ബന്ധമില്ളെന്നും പ്രശസ്തിക്ക് വേണ്ടിയാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചതെന്നും സ൪ക്കാ൪ കോടതിയെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ഹരജിക്കാരൻ അ൪ഹനല്ലാത്ത സാഹചര്യത്തിൽ ഹരജി നിലനിൽക്കില്ളെന്നും തള്ളണമെന്നും സ൪ക്കാ൪ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.