കൃഷ്ണന്‍കുട്ടിയും പ്രേംനാഥും ജനതാദള്‍ എസുമായി അടുക്കുന്നു
text_fieldsതിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറുമായി തെറ്റിയ സോഷ്യലിസ്റ്റ് ജനതാ നേതാക്കളായ കെ. കൃഷ്ണൻകുട്ടിയും എം.കെ. പ്രേംനാഥും ജനതാദളു(എസ്)മായി കൂടുതൽ അടുക്കുന്നു. ആദ്യപടിയായി ചേ൪ന്ന ‘ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരായ കൂട്ടായ്മ’യിൽ ജനതാദൾ (എസ്) നേതാക്കളും പ്രേംനാഥും കൃഷ്ണൻകുട്ടിയും പങ്കെടുത്തു. ലയനമില്ളെന്നാണ് ഇരുപക്ഷവും ആവ൪ത്തിക്കുന്നതെങ്കിലും അതിന് മുന്നോടിയായുള്ള വിശാല കൂട്ടായ്മയായാണ് ഇതിനെ കാണുന്നത്. സോഷ്യലിസ്റ്റ് ജനതയിൽ സീനിയ൪ വൈസ് പ്രസിഡൻറായിരുന്ന കൃഷ്ണൻ കുട്ടി കഴിഞ്ഞ ദിവസമാണ് സ്ഥാനം രാജിവെച്ചത്. വൈസ് പ്രസിഡൻറായിരുന്ന പ്രേംനാഥിനെ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
മുതി൪ന്ന സോഷ്യലിസ്റ്റ് നേതാവ് പി. വിശ്വംഭരനാണ് കൂട്ടായ്മക്ക് മുൻകൈയെടുക്കുന്നത്. sഇതിൻെറ തുട൪ച്ചയായി ഇന്നലെ തൈക്കാട് റസ്റ്റ് ഹൗസിൽ വിശ്വംഭരൻ വിളിച്ച യോഗത്തിൽ ഇരുപക്ഷത്തെയും നേതാക്കൾ പങ്കെടുത്തതോടെ ലയനം സംബന്ധിച്ച അഭ്യൂഹം ശക്തമായി. എന്നാൽ ലയനത്തെക്കുറിച്ച് ച൪ച്ച ചെയ്തില്ളെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. അതേസമയം വിശാലമായ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും അതിൽ സഹകരിക്കാവുന്ന വ്യക്തികളെയും സംഘടനകളെയും പങ്കെടുപ്പിച്ച് മുന്നോട്ട് പോയ ശേഷം ഒന്നിക്കാമെന്ന ധാരണയിലാണ് ഇവരെന്നാണ് സൂചന.
യോഗത്തിൽ പി. വിശ്വംഭരൻ, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻറ് മാത്യു ടി. തോമസ്, ജോസ് തെറ്റയിൽ, സി.കെ. നാണു, സോഷ്യലിസ്റ്റ് ജനതാ നേതാക്കളായ കെ.കൃഷ്ണൻകുട്ടി, എം.കെ. പ്രേംനാഥ്, എച്ച്.എം.എസ് നേതാവ് തമ്പാൻ തോമസ് എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.