കല്‍ക്കരിപ്പാടം അഴിമതി: എച്ച്.സി. ഗുപ്ത രാജിവെച്ചു
text_fieldsന്യൂദൽഹി: കൽക്കരിപ്പാടം അഴിമതി കേസിൽ ആരോപണ വിധേയനായ കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത രാജിവെച്ചു. കൽക്കരിപ്പാടം അഴിമതി കേസിൽ എച്ച്.സി. ഗുപ്ത ചോദ്യംചെയ്യൻ സി.ബി.ഐക്ക് കേന്ദ്ര സ൪ക്കാ൪ അനുമതി നൽകിയതിനെ തുട൪ന്നാണ് അദ്ദേഹം രാജി നൽകിയത്. ബുധനാഴ്ചയാണ് ഗുപ്ത രാജികത്ത് നൽകിയത്. അതേസമയം, ഗുപ്തയെ ചോദ്യം ചെയ്യാൻ സി.ബി.ഐക്ക് നൽകിയ അനുമതിയുമായി മുന്നോട്ടു പോകുമെന്ന് സ൪ക്കാ൪ വൃത്തങ്ങൾ അറിയിച്ചു.
നേരത്തേ, ഗുപ്തയെ ചോദ്യംചെയ്യാനുള്ള സി.ബി.ഐയുടെ നീക്കം കേന്ദ്രം തടഞ്ഞിരുന്നു. 2006 മുതൽ 09 വരെയുള്ള കാലത്ത് കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറിയായിരുന്ന ഗുപ്ത ഇപ്പോൾ കോമ്പറ്റീഷൻ കമീഷൻ അംഗമാണ്. 2006 മുതൽ 09വരെ 68 കൽക്കരിപ്പാടങ്ങളിൽ 151 കമ്പനികൾക്ക് ഖനനാനുമതി നൽകിയതിലെ ക്രമക്കേട് സി.എ.ജിയാണ് കണ്ടത്തെിയത്. വിഷയത്തിൽ നി൪ണായക ചുമതല വഹിച്ചിരുന്ന വ്യക്തിയെന്ന നിലക്ക് ഗുപ്തയെ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നാണ് സി.ബി.ഐ നിലപാട്.
2006 മുതൽ 09 വരെ മൻമോഹൻ സിങ്ങായിരുന്നു കൽക്കരി മന്ത്രാലയത്തിൻെറ ചുമതല വഹിച്ചിരുന്നത്. അതിനാൽ, ഗുപ്ത നൽകുന്ന വിവരങ്ങൾ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പ്രതിക്കൂട്ടിലാക്കുമെന്ന ഭയം സ൪ക്കാറിനുണ്ട്. ഇതേതുട൪ന്നാണ് ഗുപ്തയെ ചോദ്യം ചെയ്യാൻ സി.ബി.ഐക്ക് സ൪ക്കാ൪ അനുമതി നിഷേധിച്ചത്. സി.ബി.ഐ അന്വേഷണ റിപ്പോ൪ട്ട് മുൻ നിയമമന്ത്രി അശ്വനികുമാ൪ തിരുത്തിയത് വിവാദമായതോടെ അന്വേഷണത്തിൻെറ മേൽനോട്ടം സുപ്രീംകോടതി ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ഗുപ്തയെ ചോദ്യം ചെയ്യുന്നതിന് സ൪ക്കാ൪ വഴങ്ങിയത്. കാരണം, അനുമതി നിഷേധിച്ചാൽ അടുത്ത മാസം കേസ് വീണ്ടും പരിഗണനക്കു വരുമ്പോൾ സ൪ക്കാറിന് വീണ്ടും കോടതിയുടെ പ്രഹരമേൽക്കേണ്ടിവരുമെന്നു മനസ്സിലാക്കിയാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.