ആസ്ട്രേലിയ x ന്യൂസിലന്‍ഡ് : കളി മഴയെടുത്തു
text_fieldsലണ്ടൻ: ചാമ്പ്യന്മാരുടെ സെമി സ്വപ്നങ്ങൾ വെള്ളത്തിലാക്കി ആസ്ട്രേലിയ-ന്യൂസിലൻഡ് മത്സരം മഴ റാഞ്ചി. ആദ്യം ബാറ്റ്ചെയ്ത ആസ്ട്രേലിയ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡ് 15 ഓവറിൽ രണ്ടിന് 51 റൺസിലെത്തി നിൽക്കെയാണ് മഴയെത്തിയത്. മണിക്കൂറുകൾ നീണ്ട മഴ പിൻവാങ്ങാതായതോടെ കളി ഉപേക്ഷിക്കാൻ അമ്പയ൪മാ൪ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുവരും ഓരോ പോയൻറ് വീതം പങ്കിട്ടെടുത്തു.
ഗ്രൂപ് ‘എ’യിലെ ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനോട് തോറ്റ ആസ്ട്രേലിയ സെമി പ്രതീക്ഷക്ക് ന്യൂസിലൻഡിനോട് ജയമെന്ന നിലയിലാണ് കളിക്കാനിറങ്ങിയത്. എന്നാൽ, സ്വപ്നങ്ങൾ മഴയിലൊലിച്ചുപോയതോടെ ഗ്രൂപ്പിൽ ശേഷിക്കുന്ന പോരാട്ടങ്ങൾ നി൪ണായകമായി. ഒന്നാം സ്ഥാനത്തുള്ള ഓസീസിന് മൂന്നും, രണ്ടാം സ്ഥാനത്തുള്ള ഇംഗ്ളണ്ടിന് രണ്ടും പോയൻറാണുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ഇംഗ്ളണ്ട് ന്യൂസിലൻഡിനെയും, ആസ്ട്രേലിയ ശ്രീലങ്കയെയും നേരിടും. ന്യൂസിലൻഡ് ജയിച്ചാൽ, ലങ്കയെ തോൽപിച്ച് ഓസീസിന് യോഗ്യത സെമി നേടാം. ഇംഗ്ളണ്ട് ജയിച്ചാൽ, ന്യൂസിലൻഡും ആസ്ട്രേലിയയും കണക്കിൽ മത്സരിച്ച് ജയിക്കണം.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ തക൪ച്ചയോടെയാണ് തുടങ്ങിയത്. എന്നാൽ, മധ്യനിരയിലെ ജീവന്മരണ പോരാട്ടത്തിലൂടെ സ്കോ൪ബോ൪ഡിൽ ടീം തിരിച്ചെത്തി.
ക്യാപ്റ്റൻ ജോ൪ജ് ബെയ്ലി (55), ആഡം വോഗ്സ് (71) എന്നിവരുടെ അ൪ധസെഞ്ച്വറിയുടെയും മാത്യു വെയ്ഡ് 29, മിച്ചൽ മാ൪ഷ് 22, ഗ്ളെൻ മാക്സ്വെൽ (29 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനിൽപിലൂടെയുമാണ് ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തിയത്. എന്നാൽ, ഓപണ൪ ഷെയ്ൻ വാട്സനെ (5) മക്ളെനാനും രണ്ടാം വിക്കറ്റിൽ ഫിൽ ഹ്യൂഗ്സിനെയും (0) നാല് ഓവറിനകം നഷ്ടമായി. മൂന്നാം വിക്കറ്റിൽ വെയ്ഡ് ബെയ്ലി കൂട്ടുകെട്ടാണ് തക൪ച്ചയിൽനിന്നും പിടിച്ചുകെട്ടിയത്. ആഡം വോഗ്സ് 76 പന്തിൽ 71 റൺസെടുത്തു. മക്ളെനാൻ നാലും നദാൻ മക്കെല്ലം രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
കളി മഴയെടുക്കുമ്പോൾ ന്യൂസിലൻഡിൻെറ കെയ്ൻ വില്യംസണും (18), റോസ് ടെയ്ലറുമാണ് (9) ക്രീസിൽ. ലൂക് റോഞ്ചി (14), മാ൪ടിൻ ഗുപ്റ്റിൽ (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഇന്നത്തെ കളി
ഇംഗ്ളണ്ട് x ശ്രീലങ്ക
വൈകു. 5.30 മുതൽ സ്റ്റാ൪ ക്രിക്കറ്റിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.