കണ്ണീരുണങ്ങാതെ പയ്യോളി
text_fieldsപയ്യോളി: മകളെ പുണെയിലേക്ക് ട്രെയിൻ കയറ്റിവിടാനുള്ള ഒരു കുടുംബത്തിൻെറ യാത്ര അവസാനിച്ചത് ദുരന്തത്തിൽ.
ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങൂൽപാറക്കു സമീപം ബുധനാഴ്ച വൈകുന്നേരം നടന്ന വാഹനാപകടമാണ് നാടിനെ നടുക്കിയത്. സഹോദരനും സഹോദരിയും മകനും മരിച്ച അപകടത്തിൽ മൂന്നുപേ൪ക്ക് ഗുരുതര പരിക്കുമേറ്റു. പയ്യോളി ഹയ൪സെക്കൻഡറി സ്കൂളിനു സമീപം ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചതിൻെറ ഞെട്ടൽ മാറുംമുമ്പാണ് രണ്ടാമത്തെ ദുരന്തം. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗീതയുടെ മകൾ തീ൪ഥയെയും ഭ൪ത്താവ് ഹേമന്തിനെയും പുണെയിലേക്ക് യാത്രയയക്കാനാണ് കുടുംബം രണ്ട് കാറുകളിലായി റെയിൽവേ സ്റ്റേഷനിലേക്ക്പുറപ്പെട്ടത്. രാഷ്ട്രപതിയുടെ ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ ഹേമന്തിന് പുണെയിലേക്ക് സ്ഥലംമാറ്റമായിരുന്നു.
സുരേഷ്ബാബുവും മകളും ഗിരിജയും മകനും ഉൾപ്പെടെയുള്ളവ൪ സഞ്ചരിച്ച കാ൪ അപകടത്തിൽപെട്ടത്, മുമ്പേ പോയ കാറിലുള്ള ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. ഇവ൪ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കാ൪ അപകടത്തിൽപെട്ട വിവരം ഫോണിലൂടെ അറിയുന്നത്. അപകടത്തിൽ മരിച്ച സുരേഷ്ബാബുവിൻെറ സഹോദരീഭ൪ത്താവ് എം. ബാബുവും യാത്ര പോകുന്ന തീ൪ഥയും മറ്റു ബന്ധുക്കളുമാണ് ഈ കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ദേവനാരായണൻെറ നില ഗുരുതരമായി തുടരുകയാണ്. മരിച്ച സുരേഷ്ബാബുവിൻെറ മകനാണ് ദേവനാരായണൻ. മറ്റൊരു മകൻ ബ്രഹ്മദത്തനും പരിക്കേറ്റ് ആശുപത്രിയിലാണ്.
ഭാര്യയും മകനും അപകടത്തിൽ മരിച്ചത് അധ്യാപകനായ രാജന് താങ്ങാവുന്നതിലപ്പുറമായി. ഭാര്യ ഗിരിജ നടുവത്തൂ൪ വാസുദേവാശ്രമം ഹൈസ്കൂൾ അധ്യാപികയാണ്. മകൻ വിഷ്ണു നാരായണൻ ബംഗളൂരുവിൽ ബി.ഡി.എസ് വിദ്യാ൪ഥിയാണ്.തിക്കോടിക്കും മൂരാട് ഓയിൽ മില്ലിനുമിടയിൽ ദേശീയപാത അപകടമേഖലയായി മാറിയിരിക്കുകയാണ്. മൂന്നു മാസത്തിനിടെ ഈ മേഖലയിൽ നടന്ന വാഹനാപകടത്തിൽ പത്തോളം പേ൪ മരിച്ചു. നിരവധി പേ൪ക്ക് പരിക്കേറ്റു.
മഴ തുടങ്ങിയതോടെ അപകടങ്ങൾ ഇവിടെ തുട൪ക്കഥയാണ്. വളവുകളിൽ ശ്രദ്ധയില്ലാതെ വാഹനത്തെ മറികടക്കുന്നതും പ്രതലം മിനുസമായതുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.