ജില്ലയില്‍ രണ്ടു കടകളില്‍ അനധികൃതമായി സൂക്ഷിച്ച അരിയും പഞ്ചസാരയും പിടികൂടി
text_fieldsപുതുനഗരം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ജില്ലാ സപൈ്ള ഓഫിസറുടെ നി൪ദേശപ്രകാരം കടകളിൽ ഉദ്യോഗസ്ഥ൪ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 10,310 കിലോ അരിയും 2000 കിലോ പഞ്ചസാരയും പിടികൂടി. കൊടുവായൂ൪ കുഴൽമന്ദം മുക്ക് ജങ്ഷനിലെ പരശു എന്ന പരമേശ്വരൻെറ കടയിൽനിന്നാണ് അരി പിടികൂടിയത്. 75 കിലോയുടെ 135 ചാക്കും 50 കിലോയുടെ 24 ചാക്കും 25 കിലോയുടെ 32 ചാക്കും അരിയാണ് പിടികൂടിയത്.
പരശുവിന് പഞ്ചസാര വിൽക്കാൻ മാത്രമേ ലൈസൻസ് ഉള്ളൂവെന്നും പിടിച്ചെടുത്ത അരിക്ക് രേഖകളില്ലെന്നും ചിറ്റൂ൪ താലൂക്ക് സപൈ്ള ഓഫിസ൪ സെയ്ത് ഇബ്രാഹിം പറഞ്ഞു.
ടി.എസ്.ഒ സെയ്ത് ഇബ്രാഹിം, റേഷനിങ് ഇൻസ്പെക്ട൪മാരായ സി.കെ. സരസ്വതി, സുലൈമാൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ്് നടത്തിയത്. വടക്കഞ്ചേരി ടൗണിലെ ശരണമയ്യപ്പ സ്റ്റോറിൽ ആലത്തൂ൪ താലൂക്ക് സപൈ്ള ഓഫിസ൪ ചന്ദ്രൻ, റേഷനിങ് ഇൻസ്പെക്ട൪മാരായ മധു, മധുസൂദനൻ എന്നിവ൪ നടത്തിയ റെയ്ഡിലാണ് രണ്ട് ടൺ പഞ്ചസാര പിടികൂടിയത്.
ലൈസൻസ് ഇല്ലാതെയാണ് പഞ്ചസാര സൂക്ഷിച്ചതെന്ന് ടി.എസ്.ഒ അറിയിച്ചു.
ഇതിനു പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കടകളിലും സിവിൽ സപൈ്ളസ് ഉദ്യോഗസ്ഥ൪ പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.