Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബഷീര്‍ അനുസ്മരണം...

ബഷീര്‍ അനുസ്മരണം ഇക്കുറി ഇമ്മിണിവല്യ ചടങ്ങ്

text_fields
bookmark_border
ബഷീര്‍ അനുസ്മരണം ഇക്കുറി ഇമ്മിണിവല്യ ചടങ്ങ്
cancel

വൈക്കം: വൈക്കം മുഹമ്മദ് ബഷീറിൻെറ 19ാമത് ചരമവാ൪ഷികാനുസ്മരണം ജന്മനാടായ തലയോലപ്പറമ്പിൽ ജൂലൈ അഞ്ചിനു നടക്കും. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഈ വ൪ഷം ബഷീറിൻെറ അനുസ്മരണം ഇമ്മിണിവല്യ ചടങ്ങായാണ് സംഘടിപ്പിക്കുന്നതെന്ന് ബഷീ൪ സ്മാരസമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോനും ഫെഡറൽ ബാങ്ക് തലയോലപ്പറമ്പ് ശാഖാ സീനിയ൪ മാനേജ൪ മാത്യു ജോ൪ജും അറിയിച്ചു.
വൈക്കം മുഹമ്മദ് ബഷീ൪ സ്മാരക സമിതി, ഫെഡറൽ ബാങ്ക്, ജവഹ൪ സെൻറ൪, ബഷീ൪ സ്മാരക ഗവ. യു.പി സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനുസ്മരണ സമ്മേളനം സ്പീക്ക൪ ജി. കാ൪ത്തികേയൻ ഉദ്ഘാടനം ചെയ്യും. തലയോലപ്പറമ്പ് ബഷീ൪ സ്മാരക ഗവ. യു.പി സ്കൂൾ ഹാളിൽ രാവിലെ 10.30ന് ചേരുന്ന യോഗത്തിൽ ബാലസാഹിത്യകാരൻ കിളിരൂ൪ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രഫ. തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. വായനക്കാ൪ക്ക് നഷ്ടമാകുകയായിരുന്ന ബഷീറിൻെറ നിരവധി ആദ്യകാല രചനകൾ കണ്ടത്തെി പ്രസിദ്ധീകരിക്കാൻ സഹായിച്ച സാഹിത്യ ഗവേഷകനും ബഷീ൪പ്രേമിയും ഗ്രന്ഥശാലാ പ്രവ൪ത്തകനുമായ കെ.എം. ചുമ്മാറിനെ (പാലാപ്രവിത്താനം) അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആദരിക്കും. ബാല്യകാലസഖി വിദ്യാഭ്യാസ എൻഡോവ്മെൻറ് വിതരണം ബഷീ൪ സ്മാരസമിതി എക്സിക്യൂട്ടീവ് ഡയറക്ടറും ഡി.സി.സി പ്രസിഡൻറുമായ അഡ്വ. ടോമി കല്ലാനി നി൪വഹിക്കും. ശ്രേഷ്ഠഭാഷ പദവി ലഭിച്ചതിൽ കേന്ദ്ര സംസ്ഥാന സ൪ക്കാറുകളെ അഭിനന്ദിച്ചു ബഷീ൪ സ്മാരസമിതിയുടെ കൃതജ്ഞതപത്രം ഗ്രന്ഥകാരൻ സണ്ണി ചെറിയാൻ സമ൪പ്പിക്കും.
എഴുത്തുകാരി എം. സരിത വ൪മ, ചലച്ചിത്ര സംവിധായകരായ പ്രമോദ് പയ്യന്നൂ൪, ബി. ഉണ്ണിക്കൃഷ്ണൻ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെലിനാമ്മ ജോ൪ജ്, ജില്ലാ പഞ്ചായത്തംഗം കെ.എ. അയ്യപ്പൻ, ഡോ. യു. ഷംല, പ്രഫ. ടി.ഡി. മാത്യു, അബ്ദുൽ ആപ്പാഞ്ചിറ, മോഹനൻ ഡി. ബാബു, അഡ്വ. എൻ.ചന്ദ്രബാബു, ഡോ. അംബിക എ. നായ൪, അഡ്വ. വി.വി. സത്യൻ, പി.ജി. തങ്കമ്മ, ടി.പി. ആനന്ദവല്ലി, ആനി തോമസ്, ജോസ് ജെയിംസ് നിലപ്പന, കെ.വി.കരുണാകരൻ, ടി.ആ൪. വിശ്വംഭരൻ, എം.ജെ. ജോ൪ജ്, വിജയമ്മ ബാബു, ഇ.കെ. രാധാകൃഷ്ണൻ, സുധാംശൂ, എം.കെ. ഷിബു, സുധീഷ് ആറ്റുപുറം, പി.എ. ഷാജി എന്നിവരും ബഷീ൪ കഥാപാത്രങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതോടനുബന്ധിച്ച് ബഷീ൪ കൃതികളുടെ പ്രദ൪ശനവും വിൽപനയും ബഷീ൪ ചിതപ്രദ൪ശനവും നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story