നിലച്ചത് വെള്ളിത്തിരയിലെ മൂന്ന് പതിറ്റാണ്ടിന്റെ നിറസാന്നിധ്യം
text_fieldsചെന്നൈ: 30 കൊല്ലമായി തമിഴ് സിനിമാ ലോകത്തെ നിറസാന്നിധ്യം അകാലത്തിൽ നിലച്ചത് സഹപ്രവ൪ത്തക൪ക്ക് അവിശ്വസനീയമായിരുന്നു. തമിഴ് സിനിമയിൽ വിപ്ളവം സൃഷ്ടിച്ച ഭാരതിരാജയിൽനിന്നാരംഭിച്ച് സംവിധാനത്തിലും അഭിനയത്തിലും സ്വന്തം ഇടംപതിപ്പിച്ചതിന് ശേഷമാണ് മണിവണ്ണൻ വിടപറഞ്ഞത്.
അപൂ൪വമായ ഒരു സൗഹൃദത്തിൻെറ കഥകൂടി മണിവണ്ണൻെറ ജീവിതത്തിലുണ്ട്. കൊവായ് ഗവ. ആ൪ട്സ് കോളജ് പഠനകാലത്ത് സഹപാഠിയായിരുന്ന സത്യരാജുമായുള്ള സൗഹൃദം ഇരുവരും തമിഴ് സിനിമയിലെ താരങ്ങളായതിന് ശേഷം അവസാനകാലം വരെ തുട൪ന്നു. 1979ൽ ഭാരതിരാജയുടെ ‘കിഴക്കേപോകും റയിൽ’ സത്യരാജിനൊപ്പം കണ്ട് ഭാരതിരാജക്ക് നൂറിലധികം പേജ് വരുന്ന കത്തയച്ചതിനെ തുട൪ന്ന് അദ്ദേഹം മണിവണ്ണനെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് നിരവധി ഭാരതിരാജക്ക് കീഴിൽ പ്രവ൪ത്തിക്കുമ്പോൾതന്നെ ചെറിയ വേഷങ്ങളും ചെയ്തു. 1983ൽ ‘അമതിപ്പടൈ’ സംവിധാനം ചെയ്തതോടെ സ്വതന്ത്ര സംവിധായകനായി. സത്യരാജായിരുന്നു നായകൻ. അവസാന ചിത്രം കഴിഞ്ഞ മേയിൽ പുറത്തിറങ്ങിയ നാഗരാജ ചോളൻ എം.എ. എം.എൽ.എയിലും സത്യരാജ് തന്നെയായിരുന്നു നായകൻ. ഇത് മണിവണ്ണൻെറ 50ാം സംവിധാന സംരംഭവും സത്യരാജിൻെറ 200ാം ചിത്രവുമായിരുന്നു.
ഹാസ്യാഭിനയത്തിലും വില്ലൻ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ ഇദ്ദേഹം സ്വഭാവ നടനായും മികച്ചുനിന്നു. സ്വാഭാവിക അഭിനയത്തിന് തമിഴിൽ മണിവണ്ണൻ ശൈലി തന്നെ അനുകരിക്കപ്പെടാറുണ്ടായിരുന്നു. ടി.എസ്. ബാലുവും എസ്.വി. രംഗറാവുവുമാണ് മണിവണ്ണൻെറ തമിഴ് സിനിമയിലെ പ്രിയ അഭിനേതാക്കൾ. അകിറ കുറസോവയുടെയും സത്യജിത്ത് റായിയുടെയും കടുത്ത ആരാധകൻ കൂടിയായ ഇദ്ദേഹം മിക്ക തമിഴ് സിനിമയിലും നായകൻെറയോ നായികയുടെയോ പിതാവിൻെറ റോളിലത്തെി. ഹാസ്യനടനായി തിളങ്ങിയ മണിവണ്ണന് തമിഴ് സിനിമയിൽ അഭിനയിക്കാൻ ഒട്ടേറെ അവസരങ്ങൾ വന്നു. ഉള്ളത്തെ അള്ളിത്താ എന്ന ചിത്രത്തിലെ ചാ൪ളി ചാപ്ളിൻെറ കടുത്ത ആരാധകനായ മണിവണ്ണൻെറ ഇരട്ടവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.