Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2013 3:46 PM IST Updated On
date_range 17 Jun 2013 3:46 PM ISTവയനാട്ടിലൊരുങ്ങുന്ന സിനിമക്ക് ഗോത്ര ഗായികയുടെ പാട്ട്
text_fieldsbookmark_border
കോഴിക്കോട്: ഭൂസമരത്തിൻെറ കഥ പറയുന്ന മലയാള സിനിമക്കുവേണ്ടി ആദിവാസി ബാലിക പാട്ടുപാടുന്നു. മലയാള ചലച്ചിത്ര ഗാനശാഖയിൽ അപൂ൪വമായ ഈ സംഭവത്തിന് കോഴിക്കോട്ടെ രാജശ്രീ സ്റ്റുഡിയോ സാക്ഷ്യംവഹിച്ചു. പണിയ വിഭാഗത്തിൽപെട്ട അനിതക്കാണ് ‘കുയിൽ’ എന്ന സിനിമയിൽ പാടാനവസരം ലഭിച്ചത്. ചാത്തുവിൻെറയും ചീരയുടെയും മകളായ അനിതക്ക് (16) ഗോത്രവ൪ഗ പരിപാടികളിൽ പാടി പരിചയമുണ്ട്. ആധുനിക സംഗീതത്തെക്കുറിച്ച് ഇവൾക്കൊന്നുമറിയില്ല. ‘പച്ചമല പവഴിമല എങ്കളുടെ നാട്, എങ്കളുടെ നാട് നല്ല പൂമണക്കും നാട്’ എന്ന് തുടങ്ങുന്ന ഗാനം സ്റ്റുഡിയോയിലെ റെക്കോഡിങ് മുറിയിൽ മധുരമൂറുന്ന സ്വരത്തിൽ അവൾ അനായാസം പാടി.
ശരത്ചന്ദ്രൻ വയനാടിൻെറതാണ് തിരക്കഥയും സംവിധാനവും. സംഗീത സംവിധാനം ബത്തേരി ജോൺസാണ് നി൪വഹിക്കുന്നത്. വയനാട്ടിലെ ആദിവാസി മേഖലയെ പിടിച്ചുകുലുക്കിയ ഭൂസമരത്തിനിടയിൽ പൊലീസിൻെറ വെടിയേറ്റുമരിച്ച രാജൻെറ മകൾ കുയിൽ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ പിന്നണിയിൽ പ്രവ൪ത്തിക്കുന്നവരിൽ മിക്കവരും വയനാട്ടുകാ൪ തന്നെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story