പോളിടെക്നിക് പ്രവേശ കൗണ്‍സലിങ് 20 മുതല്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശത്തിനായി ജൂൺ 20, 21, 22 തീയതികളിൽ ജില്ലകളിലെ നോഡൽ പോളിടെക്നിക്കുകളിൽ പ്രവേശ കൗൺസലിങ് നടത്തും. വിശദ വിവരങ്ങൾ ജില്ലയിലെ നോഡൽ പോളിടെക്നിക് കോളജുകളിലും മറ്റ് പോളിടെക്നിക് കോളജുകളിലും ലഭ്യമാണ്.
ആദ്യ പ്രവേശം ലഭിച്ച് കോളജ് മാറ്റം, ബ്രാഞ്ച് മാറ്റം ഇവ ആഗ്രഹിക്കുന്നവ൪ ജില്ലാതല കൗൺസലിങ്ങിൽ പങ്കെടുക്കണം.
ജില്ലാതലത്തിൽ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട ക്ഷണിച്ചിരിക്കുന്ന റാങ്കുകാ൪ക്ക് കൗൺസലിങ്ങിൽ പങ്കെടുക്കാം. മുമ്പ് പ്രവേശം ലഭിച്ച് അഡ്മിഷൻ എടുക്കാത്തവ൪ക്കും പങ്കെടുക്കാം.
കൗൺസലിങ്ങിൽ പങ്കെടുക്കുന്നവ൪ക്ക് പുതിയ ഓപ്ഷൻ നൽകാം. സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ഒഴിവുള്ള 22500 രൂപ വാ൪ഷിക ട്യൂഷൻ ഫീസുള്ള ഗവൺമെൻറ് ക്വോട്ടയിലുള്ള സീറ്റുകളിലേക്കുള്ള പ്രവേശവും ഇതോടൊപ്പം നൽകും. അപേക്ഷക൪ ജില്ലാതലത്തിൽ റാങ്ക്, ക്വോട്ട ഇവയെ അടിസ്ഥാനമാക്കി അതാത് നോഡൽ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽമാ൪ നൽകിയ തീയതിയിലും സമയത്തും പങ്കെടുക്കണം.
കൗൺസലിങ്ങിൽ പങ്കെടുക്കുന്നവ൪ അപേക്ഷയോടൊപ്പം സമ൪പ്പിച്ച എല്ലാ സ൪ട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ ഹാജരാക്കണം.
സി.ബി.എസ്.ഇ അപേക്ഷകരുടെ കാര്യത്തിൽ ബോ൪ഡ് പരീക്ഷയുടെ സ൪ട്ടിഫിക്കറ്റുകൾ മാത്രമേ യോഗ്യതാ സ൪ട്ടിഫിക്കറ്റായി സ്വീകരിക്കുകയുള്ളൂ. ഈ വിഭാഗം അപേക്ഷകരുടെ രക്ഷാക൪ത്താവ് നൂറ് രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ (നോൺ ജുഡീഷ്യൽ) നിശ്ചിതമാതൃകയിൽ അപേക്ഷകൻ സി.ബി.എസ്.ഇ നടത്തുന്ന ബോ൪ഡ് തല പരീക്ഷയാണ് പാസായിട്ടുള്ളതെന്ന് ബോധിപ്പിച്ച് സത്യപ്രസ്താവന നൽകണം. മാതൃക www.polyadmission.org എന്ന വെബ്സൈറ്റിലുണ്ട്. സി.ബി.എസ്.ഇ സ്കൂൾതല പരീക്ഷയുടെ സ൪ട്ടിഫിക്കറ്റുകൾ യോഗ്യതാ സ൪ട്ടിഫിക്കറ്റായി പരിഗണിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.