പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ അഞ്ച് മിനിറ്റില്‍ പിരിഞ്ഞു
text_fieldsതിരുവനന്തപുരം: സോളാ൪ പാനൽ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തുട൪ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ചോദ്യത്തരവേള ആരംഭിച്ചപ്പോൾത്തന്നെ ബഹളം തുടങ്ങി. പ്ളക്കാ൪ഡും ബാനറുകളും ഉയ൪ത്തിയാണ് പ്രതിപക്ഷ എം.എൽ.എമാ൪ രാജിയാവശ്യപ്പെട്ടത്.
ചോദ്യോത്തരവേള കഴിയട്ടെയെന്ന് സ്പീക്ക൪ പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനരികിലേക്ക് നീങ്ങി. ബഹളവും മുദ്രാവാക്യം വിളികളും തുട൪ന്നതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കിയതായി സ്പീക്ക൪ പ്രഖ്യാപിച്ചു.ധനാഭ്യ൪ഥനകൾ പാസാക്കി സഭ പിരിഞ്ഞതായി സ്പീക്ക൪ അറിയിച്ചു.
അഞ്ച് മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. തുട൪ന്ന് പ്രതിപക്ഷ എം.എൽ.എമാ൪ പ്രകടനമായി പുറത്തുവന്ന് സഭാകവാടത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷത്തിൻെറ അവകാശങ്ങൾ നിഷേധിച്ചെന്നാരോപിച്ചായിരുന്നു ധ൪ണ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.