പ്രവാസി പുനരധിവാസത്തിന് സഹകരണ സംഘങ്ങള്‍: നോര്‍ക്ക മുന്‍കൈയെടുക്കും
text_fieldsദുബൈ: ഗൾഫ് നാടുകളിൽ നിന്ന് തിരികെയെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികളുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും നോ൪ക്കയുടെ രക്ഷാക൪തൃത്വത്തിൽ സഹകരണ സംഘങ്ങൾ തുടങ്ങുന്നത് സജീവ പരിഗണനയിലാണെന്ന് നോ൪ക്ക് റൂട്സ് ഡയറക്ട൪ ഡോ. ആസാദ് മൂപ്പൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വ൪ഷം തന്നെ പരീക്ഷണാ൪ഥം ഏതാനും പഞ്ചായത്തുകളിൽ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് സഹകരണ സംഘങ്ങൾ രജിസ്റ്റ൪ ചെയ്യുന്നതിന് നോ൪ക്ക സഹായിക്കും. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ, ക്ഷീര വികസനം തുടങ്ങിയ മൈക്രോ പദ്ധതികളാണ് പരിഗണനയിൽ. ലാഭത്തിൻെറ ഒരു വിഹിതം പ്രവാസി ക്ഷേമ നിധിയിലേക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നോ൪ക്ക യോഗത്തിൽ ഡോ. ആസാദ് മൂപ്പനാണ് ഈ നി൪ദേശം മുന്നോട്ടുവെച്ചത്. നാട്ടിലെത്തിയ ശേഷം പല പ്രവാസികളുടെയും ആരോഗ്യനില മോശമാകുന്നത് കണക്കിലെടുത്ത് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കണമെന്ന നി൪ദേശവും അദ്ദേഹം സമ൪പ്പിച്ചിട്ടുണ്ട്. വിദേശത്ത് കഴിയുന്ന കാലത്ത് തങ്ങളുടെ വിഹിതം പ്രവാസികളും നിശ്ചിത തുക സ൪ക്കാരും അടക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇരു പദ്ധതികളുടെയും സാധ്യതാ പഠന റിപ്പോ൪ട്ട് ഒരു മാസത്തിനുള്ളിൽ സമ൪പ്പിക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
നോ൪ക്ക റൂട്ട്സ് ഡയറക്ട൪ ഇസ്മായിൽ റാവുത്ത൪, പ്രവാസി ക്ഷേമനിധി ബോ൪ഡംഗം എം.ജി.പുഷ്പാകരൻ എന്നിവരും സന്നിഹിതരായിരുന്നു. പ്രവാസി പുനരധിവാസം സംബന്ധിച്ച് 16 സ്ഥാപനങ്ങൾ പദ്ധതികൾ സമ൪പ്പിച്ചിട്ടുണ്ടെന്നും ഈമാസം 24ന് ചേരുന്ന ഡയറക്ട൪ ബോ൪ഡ് യോഗത്തിൽ ഇവ ച൪ച്ച ചെയ്യുമെന്നും അവ൪ പറഞ്ഞു.
തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെ മൂലധന സമാഹരണത്തിനുള്ള സഹായവും രണ്ട് ലക്ഷം രൂപ സബ്സിഡിയും സ൪ക്കാ൪ നൽകുന്ന പദ്ധതി ഈ മാസം 30നകം നടപ്പാക്കും. ഈയാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിപുലമായ പ്രവാസി പുനരധിവാസ പാക്കേജും അന്ന് പ്രഖ്യാപിക്കും.
ഉമ്മൻചാണ്ടി സ൪ക്കാ൪ നിലവിൽ വന്ന ശേഷം പ്രവാസി ക്ഷേമനിധി ബോ൪ഡ് ഒരു കോടി രൂപയിലധികം വിവിധ ആവശ്യങ്ങൾക്കായി സഹായധനം നൽകി. നോ൪ക്കയുടെ ദുരിതാശ്വാസ നിധിയായ സാന്ത്വനം പദ്ധതിയിലെ ആനുകൂല്യങ്ങൾ വ൪ധിപ്പിച്ചു. അപേക്ഷിക്കാനുളള വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി. ഒരു ലക്ഷം രൂപവരെ മരണാനന്തര സഹായമായി നൽകും. ഗുരുതര രോഗങ്ങൾക്കും സ്ഥിര അംഗ വൈകല്യത്തിനും 20,000 രൂപ ആയിരുന്നത് 50,000 രൂപ വരെ ആക്കി. മറ്റു രോഗങ്ങൾക്ക് 20,000 രൂപ വരെയും വിവാഹത്തിന് 15,000 രൂപയും വീൽചെയ൪, ക്രച്ചസ് എന്നിവക്ക് 10,000 രൂപയും സഹായം നൽകും. നോ൪ക്കയുടെ ഇത്തരം സഹായ പദ്ധതികൾ സംബന്ധിച്ച് വിദേശ മലയാളികൾക്കിടയിൽ കൂടുതൽ പ്രചാരണം നടത്തും. ഇത്തരം ബോധവത്കരണത്തിനായി എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ലേബ൪ ക്യാമ്പുകൾ സന്ദ൪ശിക്കുന്നത് പരിഗണനയിലുണ്ട്. ഷാ൪ജ ഇന്ത്യൻ അസോസിയേഷനിൽ നോ൪ക്ക റൂട്സ് ഹെൽപ് ഡെസ്ക് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും അവ൪ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.