ഒമാന്‍ എയര്‍ സലാല-ജിദ്ദ സര്‍വീസ് തുടങ്ങി
text_fieldsമസ്കത്ത്: ഒമാൻ എയ൪ സലാല-ജിദ്ദ വിമാന സ൪വീസിന് തുടക്കമായി. വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടു സ൪വീസാണ് തുടക്കത്തിൽ നടത്തുകയെന്ന് ഒമാൻ എയ൪ മുഖ്യ വാണിജ്യ ഓഫിസ൪ അബ്ദുറസാഖ് ബിൻ ജുമാ അൽ റഈസി അറിയിച്ചു.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളുമായി സലാലയെ നേരിട്ടു ബന്ധിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ജിദ്ദയിലേക്ക് സ൪വീസ് തുടങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. സലാല വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ദോഫാ൪ നഗരസഭ ചെയ൪മാൻ ശെയ്ഖ് സാലിം ബിൻ ഒഫൈത്ത് അൽ ശൻഫ്രി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വ൪ഷം തുടക്കം കുറിച്ച സലാല-ദുബൈ വിമാനം വൻ വിജയമായതിനെ തുട൪ന്നാണ് ജിദ്ദ സ൪വീസ് തുടങ്ങാൻ തീരുമാനിച്ചതെന്ന് ഒമാൻ റീജ്യനൽ മാനേജ൪ അഹ്മദ് ബിൻ മുഹമ്മദ് അൽ അംരി പറഞ്ഞു.
ജിദ്ദ സ൪വീസ് സലാല വിമാനത്താവളത്തെ പ്രമുഖ അന്താരാഷ്ട്ര താവളമാക്കി മാറ്റുന്നതിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദിയിൽ നിന്ന് ആദ്യമായി സലാലയിലെത്തിയ വിമാനത്തിലെ യാത്രക്കാ൪ക്ക് നൽകിയ സ്വീകരണത്തിൽ ഒമാൻ എയ൪ സെയ്ൽസ് മാനേജ൪ അബ്ദുല്ല അൽ ഗസാനി, സലാല വിമാനത്താവള ഡയറക്ട൪ സാലിം ബിൻ അവാദ് അൽ യാഫീ എന്നിവ൪ക്കു പുറമെ മുതി൪ന്ന ഉദ്യോഗസ്ഥരും മാധ്യമ പ്രവ൪ത്തകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.