'അമ്മു' ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം
text_fieldsതിരുവനന്തപുരം: 35 ാമത് ദേശീയ ഗെയിംസിൻെറ ഭാഗ്യമുദ്രയായ വേഴാമ്പലിനെ ‘അമ്മു’ എന്ന് നാമകരണം ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടിന് കവടിയാ൪ സ്ക്വയറിൽ അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് നാമകരണം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിച്ചത്. വിവിധ ഗെയിംസ് ഇനങ്ങളുടെ ഭാവാവിഷ്കാരങ്ങളോടെ അമ്മുവിൻെറ വ്യത്യസ്ത രൂപഭാവങ്ങളും ഇതോടൊപ്പം പ്രകാശനം ചെയ്തു.
മന്ത്രി വി.എസ്.ശിവകുമാ൪ അധ്യക്ഷത വഹിച്ചു. സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് പത്മിനി തോമസ്, ഒളിമ്പ്യൻ കെ.എം.ബീനാമോൾ, നാഷനൽ ഗെയിംസ് ചീഫ് കമീഷണ൪ ആൻഡ് പ്രിൻസിപ്പൽ കോ ഓഡിനേറ്റ൪ ജേക്കബ് പുന്നൂസ് എന്നിവ൪ പങ്കെടുത്തു.
ഗെയിംസിൻെറ പ്രചാരണത്തിന് ഭാഗ്യമുദ്രയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനാണ് ഗെയിംസ് സെക്രട്ടേറിയറ്റ് ഉദ്ദേശിക്കുന്നത്. സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, മാധ്യമങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണപ്രവ൪ത്തനങ്ങൾ ഇതിനായി നടക്കും. ഏഴ് ജില്ലകളിലായി 36 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കായികതാരങ്ങളും ഒഫിഷ്യലുകളും മാധ്യമപ്രതിനിധികളുമടക്കം 10,000 ൽപരം പേ൪ എത്തിച്ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.