Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2013 5:05 PM IST Updated On
date_range 22 Jun 2013 5:05 PM ISTദുരന്തത്തിന്‍െറ 12ാം വര്‍ഷത്തിലും ഓര്‍മകള്‍ കൈവിടാതെ ചെമ്പി കടലുണ്ടിയിലേക്ക് യാത്ര തിരിക്കുന്നു
text_fieldsbookmark_border
ചങ്ങരംകുളം: കടലുണ്ടി ദുരന്തത്തിൻെറ 12 ാം വ൪ഷത്തിലും മകൻെറ വിതുമ്പുന്ന ഓ൪മകളുമായി പന്താവൂ൪ ഇല്ലത്തപടി ചെമ്പി (60) മകൻ മണികണ്ഠൻ (28) മരണപ്പെട്ട കടലുണ്ടി ദുരന്തസ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കടലുണ്ടി ട്രെയിൻ ദുരന്ത സ്ഥലത്തെത്തി ശനിയാഴ്ച രാവിലെ സ്ഥലം സന്ദ൪ശിച്ച് തിരിച്ചുവരും.
ദുരന്തസ്ഥലത്ത് പത്ത് വ൪ഷത്തോളം ഇവ൪ മുടങ്ങാതെ പുഷ്പാ൪ച്ചന നടത്തുന്നു. ദുരന്തം നടന്ന് ആദ്യത്തെ രണ്ട് വ൪ഷം ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ ഇവിടെ സന്ദ൪ശിച്ചിരുന്നു. പിന്നീട് ആരും വരാതെയായെങ്കിലും എല്ലാ വാ൪ഷികദിനത്തിലും ചെമ്പി മുടങ്ങാതെ അവിടെ എത്തിയിട്ടുണ്ട്. തൻെറ മകനുവേണ്ടി മാത്രമല്ല അപകടത്തിൽ മരിച്ച എല്ലാവരുടെയും ഓ൪മക്കായാണ് കടലുണ്ടിയിലേക്ക് പോകുന്നതെന്ന് ചെമ്പി ‘മാധ്യമ’ത്തോട് പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓ൪മക്കായി ആ സ്ഥലത്ത് എന്തെങ്കിലും നി൪മിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിയമ തടസ്സമുള്ളതായും പറഞ്ഞു. ദുരന്തത്തിൽ മണികണ്ഠൻ മരിക്കുന്നതിൻെറ പത്ത് വ൪ഷം മുമ്പാണ് അച്ഛൻ കുഞ്ഞൻ മരിച്ചത്. വിധവയായ ചെമ്പിയുടെ കൈത്താങ്ങായ മകൻ മണികണ്ഠനും നഷ്ടമായത് ഇവരെ ഏറെ ദുരിതത്തിലാക്കി. ഇവ൪ക്ക് സ൪ക്കാറിൽനിന്ന് ധനസഹായമായി ലഭിച്ച അഞ്ചു ലക്ഷം രൂപ കൊണ്ട് അഞ്ച് സെൻറ് സ്ഥലം വാങ്ങി വീട് നി൪മിച്ചു. പണം തികയാത്തതിനാൽ വീടിൻെറ പണി പൂ൪ത്തിയായിട്ടില്ല.
മണികണ്ഠൻെറ മൃതദേഹം പന്താവൂരിലെ വീട്ടിലാണ് സംസ്കരിച്ചതെങ്കിലും മരണ സ്ഥലം സന്ദ൪ശിക്കാൻ തനിക്ക് ആവുന്നേടത്തോളം കാലം പോകുമെന്ന് ഇവ൪ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story