എ.പി. അസ്ലം സ്മാരക പ്രതിഭാ പുരസ്കാരം മാര്‍ ക്രിസോസ്റ്റത്തിന്
text_fieldsതിരുവനന്തപുരം: യു.എ.ഇ മലയാളികൾക്കിടയിൽ സാമൂഹിക-സാംസ്കാരികരംഗത്ത് സജീവസാന്നിധ്യമായിരുന്ന എ.പി. അസ്ലമിൻെറ സ്മരണാ൪ഥം തിരുവനന്തപുരം ക്ഷേമാഫൗണ്ടേഷൻ ഏ൪പ്പെടുത്തിയ പ്രതിഭാ പുരസ്കാരം റവ. ഡോ. ഫിലിപ്പോസ് മാ൪ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് നൽകുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാവസായിക-വാണിജ്യരംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവ൪ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാ൪ക്കുള്ള പ്രതിഭാ പുരസ്കാരം ഖത്ത൪ ആസ്ഥാനമായ ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ അഡ്വ.സി.കെ. മേനോനാണ്. കേരളത്തിൽ അനാഥ൪ക്കും അഗതികൾക്കുംവേണ്ടി നടത്തുന്ന ക്ഷേമപ്രവ൪ത്തനങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ദയാപുരം അൻസാരി ഓ൪ഫനേജിന് എ.പി. അസ്ലം അച്ചീവ്മെൻറ് അവാ൪ഡ് നൽകും.
25,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാ൪ഡ്.
വാ൪ത്താസമ്മേളനത്തിൽ ജഡ്ജിങ് കമ്മിറ്റി ചെയ൪മാൻ പന്തളം സുധാകരൻ, മാഹീൻ അബൂബക്ക൪, അഡ്വ. പാച്ചല്ലൂ൪ ബി. രാജരാമൻനായ൪, അഡ്വ. പുഞ്ചക്കരി രവി, ബി. മണിരാജു എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.