സരിതയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി
text_fieldsപത്തനംതിട്ട: സൗരോ൪ജ പാനൽ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് കോന്നിയിലെ ക്രഷ൪ ഉടമയിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി സരിത എസ്. നായരെ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കി.
മജിസ്ട്രേറ്റ് മുഹമ്മദ് റെയ്സ് ഈമാസം 26ന് രാവിലെ 11 വരെ സരിതയെ പ്രത്യേക അന്വേഷണ സംഘത്തിൻെറ കസ്റ്റഡിയിൽവിട്ടു. കോന്നി അട്ടച്ചാക്കൽ മല്ളേലിൽ ക്രഷ൪ ഉടമയായ ശ്രീധരൻ നായരിൽനിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.
2012 ജൂൺ 25നാണ് ലക്ഷ്മി നായ൪ എന്ന പേരിൽ സരിത ശ്രീധരൻ നായരെ സമീപിച്ചത്. പാലക്കാട്ട് കിൻഫ്ര പാ൪ക്കിൽ ശ്രീധരൻ നായരുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ സൗരോ൪ജ പാനൽ സ്ഥാപിക്കാനാണ് പണം പറ്റിയത്.
സ൪ക്കാ൪ പിന്തുണയുള്ള പദ്ധതിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസിലും എത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ സരിതക്കുള്ള സ്വാധീനം ബോധ്യപ്പെട്ടപ്പോഴാണ് ശ്രീധരൻ നായ൪ പണം നൽകിയത്.
മൂന്ന് തവണയായി 40 ലക്ഷം രൂപയുടെ ചെക് നൽകി. ജില്ലയിലെ ഉന്നതൻെറ സഹായത്തോടെയാണ് സരിതയുമായി അടുത്തതും പണം നൽകാൻ നി൪ബന്ധിതനായതെന്നും ശ്രീധരൻ നായ൪ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.