സസ്പെന്‍ഷനിലായിരുന്ന ഡി.ഐ.ജി എസ്. ശ്രീജിത്തിനെ തിരിച്ചെടുത്തു
text_fieldsതിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന ഡി.ഐ.ജി എസ്.ശ്രീജിത്തിനെ സ൪വീസിൽ തിരിച്ചെടുത്തു. എന്നാൽ പുതിയ നിയമനത്തിൽ തീരുമാനമായില്ല.
അതിനിടെ,കോഴിക്കോട് സ്വദേശിയുടെ കുടകിലെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ശ്രീജിത്തിനും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റഊഫിനുമെതിരെ ക൪ണാടകയിൽ കേസെടുത്തിട്ടുണ്ട്. റഊഫുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായതോടെയാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്. റഊഫുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ അന്വേഷിച്ച പൊലീസ്സംഘം റഊഫും ശ്രീജിത്തും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻെറ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. മലപ്പുറം ഡിവൈ.എസ്.പിയെ കൈക്കൂലിക്കേസിൽ കുടുക്കാൻ റഊഫ് ശ്രമിച്ചെന്ന കേസിൽ ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണമാണ് ശ്രീജിത്തിന് എതിരായത്.
ഡിവൈ.എസ്.പിയെ കൈക്കൂലി ക്കേസിൽ കുടുക്കാൻ ശ്രമിച്ചതിൽ ശ്രീജിത്തിനെ പ്രതിയാക്കാനും കേസ് വിജിലൻസിന് കൈമാറാനും തീരുമാനമുണ്ടായെങ്കിലും നടപ്പാക്കിയിരുന്നില്ല. കേസന്വേഷിക്കുന്ന പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനുമേൽ ഉന്നതതല സമ്മ൪ദമുണ്ടെന്ന ആരോപണവും ശക്തമാണ്.
സ൪വീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നൽകിയ അപേക്ഷ കഴിഞ്ഞ മാ൪ച്ചിൽ ചീഫ്സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി തള്ളിയിരുന്നു.
വീണ്ടും ശ്രീജിത്ത് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരിച്ചെടുക്കാൻ ശിപാ൪ശ ചെയ്തത്. പുതിയ നിയമനം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.