രാഹുലിന്‍്റെ ഉത്തരാഖണ്ഡ് സന്ദര്‍ശനം വിവാദത്തില്‍
text_fieldsഡറാഡൂൺ: ഗുജറാത്ത് മഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദ൪ശനത്തിന് പിന്നാലെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ ഉത്തരാഖണ്ഡ് സന്ദ൪ശനവും വിവാദമാവുന്നു.
വി.ഐ.പി ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നതിന് നിരോധം നിലനിൽക്കെ രാഹുൽഗാന്ധി കോപ്ടറിൽ ഗൗചറും രുദ്രപ്രയാഗും ഇന്നലെ സന്ദ൪ശിച്ചിരുന്നു.പ്രളയത്തിൽപെട്ട 15,000ത്തോളം ഗുജറാത്തികളെ രക്ഷപ്പെടുത്തിയെന്ന് കഴിഞ്ഞദിവസം സംസ്ഥാനത്തത്തെിയ നരേന്ദ്രമോഡി പറഞ്ഞിരുന്നു. എന്നാൽ, മോഡിയുടെ സന്ദ൪ശനം രക്ഷാപ്രവ൪ത്തനത്തിൽ രാഷ്ട്രീയം കല൪ത്തിയെന്ന കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ വിമ൪ശങ്ങൾക്കിടയിലാണ് രാഹുൽ ഉത്തരാഖണ്ഡിലത്തെിയത്. ഇതോടെ നരേന്ദ്ര മോഡിയുടെ സന്ദ൪ശത്തെ വിമ൪ശിച്ച കോൺഗ്രസിൻെറ ഇരട്ടത്താപ്പ് വ്യക്തമായതായി ബി.ജെ.പി ആരോപിച്ചു.
രക്ഷാപ്രവ൪ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലും സൈന്യത്തിന് അമിതഭാരം വരുമെന്നതിനാലും വി.ഐ.പി ഹെലികോപ്ടറുകൾ ദുരന്തമേഖലയിൽ ഇറക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡേ നി൪ദേശം നൽകിയിരുന്നു. എന്നാൽ, വി.ഐ.പി എന്ന നിലയിലല്ല, ദുരിതബാധിത൪ക്കുള്ള സഹായം എത്തിയോ എന്ന് ഉറപ്പുവരുത്താനാണ് രാഹുലിൻെറ സന്ദ൪ശനമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം പറയുന്നത്.
അതേസമയം, പ്രളയബാധിത പ്രദേശങ്ങളിലേക്ക് വി.ഐ.പികളെ പ്രവേശിപ്പിക്കുന്നത് വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെ ആവ൪ത്തിച്ചുവ്യക്തമാക്കി. സുരക്ഷാ സേന നല്ല രീതിയിലാണ് ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾ നടത്തുന്നത്. പ്രമുഖരുടെ സന്ദ൪ശനം രക്ഷാപ്രവ൪ത്തനത്തെ ബാധിക്കും. ഇവരെല്ലാം തൻെറ അഭിപ്രായം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിൻഡേ കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.