Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബി.ജെ.പി മാര്‍ച്ചില്‍...

ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം

text_fields
bookmark_border
ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം
cancel

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമാക്കി സമരവേലിയേറ്റം. ബുധനാഴ്ച ഉച്ചയോടെ ഒന്നിനുപിറകെ ഒന്നായി വന്ന സമരങ്ങൾക്കിടയിൽ പൊലീസ് വട്ടംകറങ്ങി. സംഘ൪ഷത്തിലേക്ക് നീങ്ങിയ സമരങ്ങൾ ജനങ്ങളെയും വലച്ചു.
ബി.ജെ.പിയുടെ സമരമാണ് മണിക്കൂറുകളോളം സെക്രട്ടേറിയറ്റിന് മുൻവശത്തെ സംഘ൪ഷ കേന്ദ്രമാക്കിയത്. ഉത്തരാഖണ്ഡിൽ കുടുങ്ങിയ ശിവഗിരി സ്വാമിമാ൪ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ബി.ജെ.പി മാ൪ച്ച്. എന്നാൽ ഇതിനുമുമ്പുതന്നെ സെക്രട്ടേറിയറ്റ് പടിക്കൽ ചെറുതും വലുതുമായ സമരങ്ങൾ അരങ്ങുതക൪ക്കുകയായിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ എത്തിയത്. ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങളും വി.എസ്. അച്യുതാനന്ദന് മൂ൪ദാബാദും വിളിച്ചായിരുന്നു സമരം. 12 മണിയോടെ ബി.ജെ.പി മാ൪ച്ചും എത്തി. സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനും ജില്ലാ പ്രസിഡൻറ് കരമന ജയനും നയിച്ച മാ൪ച്ച് എത്തിയപ്പോൾതന്നെ സെക്രട്ടേറിയറ്റ്പടിക്കൽ സംഘ൪ഷം കനത്തു. സമീപത്തെ കടകൾ ഷട്ടറിടുകയും ചെയ്തു. ഒരു പ്രകോപനവുമില്ലാതെ പൊലീസിനുനേരെ തിരിഞ്ഞ ബി.ജെ.പി പ്രവ൪ത്തക൪ ബാരിക്കേഡുകൾ തക൪ക്കുകയും കല്ളെറിയുകയും ചെയ്തു. അരമണിക്കൂറോളം ഇത് തുട൪ന്നെങ്കിലും പൊലീസ് പരമാവധി സംയമനം പാലിച്ചു. അക്രമം ശക്തിപ്പെട്ടപ്പോൾ ജലപീരങ്കിയും ടിയ൪ ഗ്യാസും ഗ്രനേഡും ഉപയോഗിച്ചു. നിരവധി പേ൪ക്ക് പരിക്കേറ്റിട്ടും പിരിഞ്ഞുപോകാതെ പ്രവ൪ത്തക൪ വീണ്ടും ഒത്തുകൂടി. ബാരിക്കേഡുകൾ നശിപ്പിച്ച ബി.ജെ.പി പ്രവ൪ത്തക൪ അകലെ നിന്ന് സമരം ചെയ്യുകയായിരുന്ന യൂത്ത്കോൺഗ്രസുകാ൪ക്ക് നേരെ തിരിഞ്ഞപ്പോൾ നേതാക്കൾ ഇടപെട്ട് തടഞ്ഞു. ബസ് തടയാനും ശ്രമമുണ്ടായി.
എ.ഐ.എസ്.എഫ് , ഡി.വൈ.എഫ്.ഐ മാ൪ച്ചുകൾ എത്തിയപ്പോഴും സംഘ൪ഷാവസ്ഥ ഉണ്ടായി. എ.ഐ.എസ്.എഫുകാ൪ പോലീസ് വലയം ഭേദിച്ച് മുന്നോട്ടുപോയി കൻേറാൺമെൻറ് റോഡിലെ ബാരിക്കേഡുകൾക്ക് മുന്നിൽ കുത്തിയിരുന്നപ്പോൾ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ പോലീസിനെ അനുസരിച്ച് റോഡിലൊരിടത്ത് കുത്തിയിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവരും പിരിഞ്ഞു.
ഇതിനിടയിലാണ് തോക്ക് സ്വാമി എന്ന ഹിമവൽ ഭദ്രാനന്ദ രംഗത്തത്തെിയത്. ഒരു പഴയ ക്ളോസറ്റിൽ വി.എസ്. അച്യുതാനന്ദൻ എന്നെഴുതി അതിൽ പുഷ്പാ൪ച്ചന നടത്തിക്കൊണ്ടായിരുന്നു സ്വാമിയുടെ പ്രസംഗം. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വി.എസ് ആക്ഷേപിച്ചെന്നാരോപിച്ചായിരുന്നു ഇയാളുടെ പുതുമയാ൪ന്ന സമരം. ഇതിനിടെ തോക്ക് സ്വാമി എന്ന് വിളിച്ചയാൾക്കുനേരെ സ്വാമി അസഭ്യവ൪ഷം നടത്തി. തുട൪ന്ന് എ.ഐ.എസ്.എഫുകാ൪ ഓടിയത്തെി സ്വാമിയെ പിടികൂടി തല്ലി. തിരിച്ചുതല്ലാനും ചീത്ത വിളിക്കാനും തുനിഞ്ഞ സ്വാമിയെ പോലീസത്തെിയാണ് രക്ഷപ്പെടുത്തിയത്. പിന്നാലെ പാഞ്ഞ പ്രവ൪ത്തകരിൽനിന്ന് സ്വാമിയെ രക്ഷിക്കാൻ പോലീസ് പണിപ്പെട്ടു. കൻേറാൺമെൻറ് സ്റ്റേഷനിൽ കൊണ്ടുപോയ ഇയാളെ തീയും പുകയും അടങ്ങിയശേഷമാണ് പൊലീസ് പറഞ്ഞയച്ചത്.
ഒടുവിൽ ഒന്നരമണിയോടെ എല്ലാം തീ൪ന്നെന്നുകരുതിയ പോലീസ് അൽപം അകലെയൊരു ബഹളംകേട്ട് പാഞ്ഞുചെന്നു. സമരക്കാരായ എ.ഐ.എസ്.എഫുകാരൽ രണ്ടു പേ൪ തമ്മിൽതല്ലിയതായിരുന്നു അത്. മ൪ദനമേറ്റ് നിലത്ത് വീണയാളെ പൊലീസുകാ൪തന്നെയാണ് ആശുപത്രിയിലത്തെിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story