തെറ്റയിലിനെതിരായ പീഡനക്കേസ്: യുവതിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു
text_fieldsആലുവ: ജോസ് തെറ്റയിൽ എം.എൽ.എയും മകനും ലൈംഗികമായി പീഡിപ്പിച്ചെന്ന അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് മാതാപിതാക്കളടക്കം ഏഴ് പേരിൽ നിന്നുകൂടി വ്യാഴാഴ്ച മൊഴിയെടുത്തു. യുവതിയുടെ ആലുവയിലെ ഫ്ളാറ്റിലെ തെറ്റയിലിൻെറ സന്ദ൪ശനം സംബന്ധിച്ച് അവിടത്തെ ചില മുൻ ജീവനക്കാരെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ആലുവ പൊലീസ് ക്ളബിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി അജിത ബീഗത്തിൻെറ സാന്നിധ്യത്തിൽ ഡിവൈ.എസ്.പി സാജൻെറ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
യുവതിയുടെ മൊഴിയിൽ പറഞ്ഞ കാര്യങ്ങളിലെ നിജസ്ഥിതി പരിശോധനയാണ് പ്രധാനമായും നടന്നതെന്നാണ് വിവരം. മകൻ ആദ൪ശുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് എം.എൽ.എ വാഗ്ദാനം ചെയ്തു, മകനുമായി വിവാഹം നടക്കണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു, പണം നൽകി ഒഴിവാക്കാൻ ശ്രമിച്ചു തുടങ്ങിയ പരാമ൪ശങ്ങളെ അടിസ്ഥാനമാക്കിയും തെറ്റയിൽ യുവതിയുടെ ഫ്ളാറ്റിൽ വന്നത് സംബന്ധിച്ച് കൂടുതൽ തെളിവ് ശേഖരണവും ആദ്യപടിയായി ക്രൈംബ്രാഞ്ച് പൂ൪ത്തിയാക്കിയതായാണ് വിവരം.
തന്നെ ചതിച്ചതിൻെറ പ്രതികാരമെന്നോണം വെബ്കാമറ ഉപയോഗിച്ച് എം.എൽ.എയുമായുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ യുവതിയെ സഹായിച്ച എറണാകുളത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.
യുവതി കൈമാറിയ വീഡിയോ ക്ളിപ്പിങ്ങിൽ കൃത്രിമം നടന്നിട്ടില്ലെന്ന പ്രാഥമിക റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങുന്നതിന് മൊഴിയുടെ നിജസ്ഥിതിയും എം.എൽ.എയുടെ പങ്കാളിത്തത്തിന് കൂടുതൽ തെളിവും ക്രൈംബ്രാഞ്ച് ഉറപ്പാക്കുന്നത്. രാവിലെ ആരംഭിച്ച മൊഴിയെടുപ്പും ചോദ്യം ചെയ്യലും വൈകുന്നേരം വരെ നീണ്ടു. മകനുമായുള്ള വിവാഹം വാഗ്ദാനം ചെയ്ത തെറ്റയിൽ, ഇതിനുള്ള ഒരുക്കങ്ങളിലേക്ക് നീങ്ങവെ മകളെ ചതിക്കുകയായിരുന്നെന്നാണ് യുവതിയുടെ മാതാപിതാക്കളുടെ മൊഴി. എം.എൽ.എയുടെ മകൻ ആദ൪ശുമായുള്ള അടുപ്പം അറിയാമായിരുന്നെന്നും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നതിനാലാണ് ഇതിനെ എതി൪ക്കാതിരുന്നതെന്നും മാതാപിതാക്കൾ വ്യക്തമാക്കി. എന്നാൽ, മകനെ മറയാക്കി എം.എൽ.എ മകളെ ചതിച്ചു. ഒത്തുതീ൪പ്പിന് ചില൪ ശ്രമിച്ചപ്പോൾ വിവാഹം കഴിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മകൾ ചെയ്തതെന്നും മാതാപിതാക്കൾ പറഞ്ഞു. യുവതിയുടെ സഹോദരൻെറ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഫ്ളാറ്റിലെ അയൽവാസികൾ, ചില സാക്ഷികൾ തുടങ്ങിയവരിൽനിന്നും ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.