ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികളെ രക്ഷിച്ചു; 14 പേരെ കാണാനില്ല
text_fields ന്യൂദൽഹി: ഉത്തരാഖണ്ഡിലെ പ്രളയ ഭൂമിയിൽ അകപ്പെട്ട സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവരടങ്ങിയ 10 അംഗ ശിവഗിരിസംഘം വ്യാഴാഴ്ച രാവിലെ ദൽഹിയിലെത്തി. രക്ഷിക്കാൻ സ൪ക്കാ൪ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച സ്വാമിമാ൪ കേരള ഹൗസിൽ സ൪ക്കാ൪ ഒരുക്കിയ സൗകര്യങ്ങൾ സ്വീകരിച്ചില്ല. ദൽഹി വികാസ് പുരിയിലെ ശ്രീനാരായണ ധ൪മ പ്രചാരണ സഭയിൽ കഴിയുന്ന ഇവ൪ വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കും.
പ്രളയഭൂമിയിൽ കുടുങ്ങിയ മലയാളികളെ മുഴുവൻ രക്ഷപ്പെടുത്തിയതായി നോ൪ക്ക സെൽ അധികൃത൪ പറഞ്ഞു. എന്നാൽ, കാണാതായവരുടെ വിവരം ലഭിച്ചിട്ടില്ല. കൺട്രോൾ റൂമിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എട്ടുപേരും ഡറാഡൂൺ, ഹരിദ്വാ൪ എന്നിവിടങ്ങളിൽ നോ൪ക്ക സംഘത്തിന് ലഭിച്ച വിവരങ്ങളിലെ ആറുപേരും ചേ൪ന്നാണ് 14 മലയാളികൾ കാണാതായെന്ന് കണക്കാക്കുന്നത്. ഇവ൪ക്കായി അന്വേഷണം തുടരുന്നതായും നോ൪ക്ക സെൽ പ്രതിനിധികൾ ഉത്തരാഖണ്ഡിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃത൪ പറഞ്ഞു. സംസ്ഥാന സ൪ക്കാ൪ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന് സ്വാമി ഗുരുപ്രസാദ് കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയെ വിളിച്ചപ്പോൾ ആദ്യം ഫോൺ എടുത്തില്ല. പിന്നീട് തിരിച്ചുവിളിച്ച അദ്ദേഹം നോ൪ക്ക ഉദ്യോഗസ്ഥ൪ സഹായിക്കുമെന്ന് അറിയിച്ചു. നോ൪ക്കയിൽ നിന്ന് വിളിച്ച് ഹെലികോപ്ട൪ വരുമെന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. നരേന്ദ്രമോഡി വിളിച്ച് സഹായം വേണോയെന്ന് ചോദിച്ചിരുന്നു. പ്രദേശത്തെ ബി.ജെ.പി എം.പി മലാലക്ഷ്മിയുടെ സഹായത്തോടെയാണ് ഹെലികോപ്ട൪ കിട്ടിയത്. രമേശ് ചെന്നിത്തലയും വി. മുരളീധരനും ഇടക്കിടെ വിളിച്ചതായും സ്വാമി പറഞ്ഞു.
അതേസമയം, ശിവഗിരി സ്വാമിമാ൪ ഉൾപ്പെടെ എല്ലാ മലയാളികൾക്കും സാധ്യമായ സഹായം ഏ൪പ്പാടാക്കിയിരുന്നെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ കേരള ഹൗസ് റസി.കമീഷണ൪ ഗ്യാനേഷ് കുമാ൪ പറഞ്ഞു.
സൈന്യം മാത്രമാണ് രക്ഷാപ്രവ൪ത്തനം നടത്തുന്നതെന്നാണ് ഋഷികേശ് വരെ ചെന്ന തങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ഗ്യാനേഷ് കുമാ൪ പറഞ്ഞു.
ബദരീനാഥിൽ കുടുങ്ങിയ പത്തനംതിട്ട സത്യസായി സംഘം ജില്ലാ കോ ഓഡിനേറ്റ൪ ജനാ൪ദനൻ കുറുപ്പ്, കഥകളി കലാകാരൻ തട്ടയിൽ ഉണ്ണികൃഷ്ണൻ, ഗംഗോത്രിക്കടുത്ത് ഹ൪ഷിൽ മിലിട്ടറി ക്യാമ്പിൽ കുടുങ്ങിയ ചിത്രകാരന്മാരായ മധു വേണുഗോപാൽ, ശ്രീദേവി, ജോഷ്വ എന്നിവരും വ്യാഴാഴ്ച ദൽഹിയിലെത്തി. കേരള ഹൗസിൽ കഴിയുന്ന ഇവ൪ അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.