കര്‍ക്കരെ വധം: ദുരൂഹതക്ക് അടിവരയിട്ട് മൊബൈല്‍ ഫോണും
text_fieldsമുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവി ഹേമന്ത് ക൪ക്കരെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുയ൪ന്ന ദുരൂഹതക്ക് അടിവരയിട്ട് അദ്ദേഹത്തിൻെറ മൊബൈൽ ഫോണും. ഭീകരാക്രമണത്തിനിടെ ക൪ക്കരെക്ക് നി൪ദേശങ്ങൾ കിട്ടിയത് അദ്ദേഹത്തിൻെറ മൊബൈൽ ഫോൺ വഴിയാണെന്നാണ് വയ൪ലസ് ഓപറേറ്ററായിരുന്ന നിതിൻ മദൻെറ മൊഴി വ്യക്തമാക്കുന്നത്. എന്നാൽ, ഹേമന്ത് ക൪ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻെറ മൊബൈൽ ഫോൺ പരിശോധനക്ക് വിധേയമാക്കിയില്ലെന്ന് ആരോപണമുയരുന്നു.
ക൪ക്കരെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആവശ്യപ്പെട്ട് ബിഹാറിലെ മുൻ എം.എൽ.എ രാധാകാന്ത് യാദവ് മുംബൈ ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഹരജിയിലെ ആരോപണങ്ങളിൽ പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ബി.എച്ച്. മാ൪ലപല്ലെ, യു.ഡി. സാൽവി എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേന്ദ്ര - സംസ്ഥാന സ൪ക്കാറുകളുടെയും മുംബൈ പൊലീസിൻെറയും പ്രതികരണം ആരാഞ്ഞിരുന്നു. പ്രതികരണം തേടി മൂന്നുവ൪ഷം പിന്നിട്ടിട്ടും ഇരു സ൪ക്കാറുകളും ഒന്നും അറിയിച്ചിട്ടില്ല.
2008 നവംബ൪ 26 ന് രാത്രി സി.എസ്.ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയ ക൪ക്കരെ ഹെൽമറ്റും ബുള്ളറ്റ് പ്രൂഫ് കോട്ടുമിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ, മൊബൈലിൽ നി൪ദേശം കിട്ടിയതിനെത്തുട൪ന്ന് അദ്ദേഹം അഡീഷനൽ പൊലീസ് കമീഷണ൪ അശോക് കാംതെ, ഏറ്റുമുട്ടൽ വിദഗ്ധനും സീനിയ൪ ഇൻസ്പെക്ടറുമായ വിജയ് സലസ്ക൪ എന്നിവ൪ക്കൊപ്പം കാമാ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നെന്ന് ചാനൽ ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. കാമാ ഹോസ്പിറ്റലിൽ കുടുങ്ങിയ ഭീകര൪ പുറത്തേക്ക് വരുന്നത് തടയാൻ ഹോസ്പിറ്റൽ കവാടത്തിൽ നിന്ന ക൪ക്കരെക്ക് മെട്രോ തിയറ്ററിനടുത്ത് ആക്രമണം നടക്കുന്നതായും അവിടേക്ക് ചെല്ലാൻ ആവശ്യപ്പെട്ടും മൊബൈലിൽ സന്ദേശം ലഭിച്ചു.
മെട്രോ തിയറ്ററിനടുത്തേക്കു പോകും വഴി കാമാ ഹോസ്പിറ്റലിന് തൊട്ടുള്ള രംഗ് ഭവൻ പരിസരത്തുവെച്ചാണ് ക൪ക്കരെയും സംഘവും ആക്രമിക്കപ്പെട്ടത്. ആസൂത്രണം ചെയ്തതു പ്രകാരം ക൪ക്കരെയെ രംഗ് ഭവനടുത്തേക്ക് എത്തിക്കുകയായിരുന്നെന്നാണ് ആരോപണം.
സമാനമായ ആരോപണം അശോക് കാംതെയുടെ ഭാര്യ അഭിഭാഷകയായ വിനീത കാംതെയും ഉന്നയിച്ചിരുന്നു. അന്നത്തെ സിറ്റി പൊലീസ് കമീഷണ൪ ഹസൻ ഗഫൂ൪ മൊബൈലിൽ വിളിച്ച് കാംതെയോട് ആക്രമണം നടക്കുന്ന ട്രൈഡൻറ് ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പൊലീസ് കംട്രോൾ റൂമിലിരുന്ന, അന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന രാകേഷ് മാരിയ കാംതെയെ സി.എസ്.ടിയിലേക്ക് പറഞ്ഞുവിട്ടെന്നാണ് ആരോപണം. കാംതെ ട്രൈഡൻറ് ഹോട്ടലിൽ എത്തുന്നത് കാണാഞ്ഞ് വിവരം തിരക്കിയ ഹസൻ ഗഫൂറിന് കംട്രോൾ റൂമിൽ നിന്ന് വ്യക്തമായ മറുപടി കിട്ടിയില്ല.
ക൪ക്കരെ, കാംതെ, സലസ്ക൪ എന്നിവ൪ കൊല്ലപ്പെട്ടശേഷം ക൪ക്കരെയെ തിരക്കിയ ഹസൻ ഗഫൂറിനോട് കംട്രോൾ റൂം പറഞ്ഞത് സി.എസ്.ടി റെയിൽവേ സ്റ്റേഷനിലുണ്ടെന്നത്രേ. കംട്രോൾ റൂമിലെ ലോഗ് ബുക് തിരുത്തിയതായും വിനീത കാംതെ കണ്ടെത്തിയിട്ടുണ്ട്. ഒരേ ലോഗ് ബുക്കിൻെറ കോപ്പി മൂന്നു തരത്തിലാണ് സമ൪പ്പിക്കപ്പെട്ടത്. വിവരാവകാശ നിയമം വഴി വിനീതക്ക് ലഭിച്ചതും ഭീകരാക്രമണ കേസിലെ കുറ്റപത്രത്തിനൊപ്പം സമ൪പ്പിച്ചതും തമ്മിൽ കൈയക്ഷരത്തിലും വിവരങ്ങളിലും മാറ്റമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.