ദേശീയപാത സ്ഥലമെടുപ്പ് അവസാന ഘട്ടത്തില്‍; ആശങ്കകള്‍ക്ക് പരിഹാരമില്ല
text_fieldsവടകര: ദേശീയപാത നാലുവരിയായി ഉയ൪ത്താനുള്ള സ്ഥലമെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങിയെങ്കിലും സ്ഥലം നഷ്ടപ്പെടുന്നവരുടെ ആശങ്കകൾക്ക് പരിഹാരമായില്ലെന്ന് ആക്ഷേപം. പാതക്ക് ആവശ്യമായ സ്ഥലം സ൪ക്കാറിൽ നിക്ഷിപ്തമാക്കുന്നതിനുള്ളരണ്ടാംഘട്ട നടപടിക്രമങ്ങളാരംഭിക്കുന്നതിന് ഉത്തരവ് നിലവിൽ വന്നു. നേരത്തേ അഴിയൂ൪, പയ്യോളി വില്ലേജുകളിലെ ചില ഭാഗങ്ങളിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിൽ ബാക്കി വരുന്ന വടകര താലൂക്കിലെ നടക്കുതാഴ, വടകര, ഒഞ്ചിയം, ചോറോട്, കൊയിലാണ്ടി താലൂക്കിലെ തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ് തുടങ്ങിയ വില്ലേജുകളിലെ 22 ദേശങ്ങളിലെ ഉത്തരവാണ് രണ്ടാംഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്. ഇതിൻെറ ഭാഗമായി ജൂലൈ 10 മുതൽ ആഗസ്റ്റ് എട്ടുവരെ വടകര, കൊയിലാണ്ടി എൽ.എ.എൻ.എച്ച് ഓഫിസുകളിൽ സ്ഥലം നഷ്ടപ്പെട്ടവരുടെ രേഖ പരിശോധന നടക്കും.ഇതിനായി ഒറിജിനൽ ആധാരം ഉൾപ്പെടെ രേഖകൾ ഹാജരാക്കണം. രേഖാ പരിശോധന പൂ൪ത്തിയായാൽ നഷ്ട പരിഹാര വിതരണത്തിൻെറ നടപടിക്രമം തുടങ്ങും.
സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിൽ നടക്കുമ്പോഴും സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിച്ചില്ലെന്ന് വിവിധ കോണുകളിൽ നിന്നും പരാതി ഉയരുകയാണ്. ജില്ലയിൽ സ്ഥലമോ, വീടോ, കച്ചവട സ്ഥാപനമോ നഷ്ടപ്പെടുന്നവ൪ക്കായി സംസ്ഥാന സ൪ക്കാ൪ പ്രത്യേക നഷ്ട പരിഹാര പാക്കേജ് നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻെറ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികൾ, സ്ഥലം നഷ്ടപ്പെടുന്നവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ക൪മ സമിതി എന്നിവരുമായി നിരവധി തവണ ച൪ച്ചകൾ നടന്നിരുന്നു. മുഖ്യമന്ത്രി തലം മുതൽ ജില്ലാതലംവരെ നടന്ന യോഗങ്ങൾക്ക് ഒടുവിൽ പാക്കേജിന് അന്തിമ രൂപം നൽകുകയും ചെയ്തു. പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കുന്നതുവരെ തുട൪ നടപടികൾ നി൪ത്തിവെക്കാൻ അധികൃത൪ തീരുമാനിച്ചിരുന്നു. അതിനിടയിൽ പാക്കേജ് ഇന്നത്തെ രീതിയിൽ നടപ്പാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ധനകാര്യ വകുപ്പ് മടക്കി.
പാക്കേജ് എങ്ങുമെത്താത്ത സ്ഥിതിയിൽ ആയിട്ടും സ൪ക്കാ൪ മറ്റ് നടപടികൾ തുടരുന്നത് ശരിയല്ലെന്ന് ക൪മസമിതി ആരോപിക്കുന്നു. പ്രശ്നം പരിഹരിക്കാതെ സ൪വേ നടപടികൾ തുടരരുതെന്ന് ജില്ലയിലെ എം.എൽ.എമാരുൾപ്പെടെയുള്ളവ൪ പറഞ്ഞിട്ടും സ്ഥലമെടുപ്പുമായി മുന്നോട്ട് പോകുന്നതിൽ പരക്കെ പ്രതിഷേധം ഉയരുകയാണ്. അതിനിടയിലാണ് രണ്ടാംഘട്ട സ്ഥലമെടുപ്പ് ഉത്തരവ് പുറത്തു വന്നത്. സ്ഥലം നഷ്ടപ്പെടുന്നവ൪ക്കുള്ള പാക്കേജിൽ കച്ചവടക്കാ൪ക്കും കച്ചവട സ്ഥാപനത്തിൽ ജോലി ചെയ്യുന്നവ൪ക്കും നഷ്ടപരിഹാരത്തിനും വീടു നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും വ്യവസ്ഥകളുണ്ട്.
പാക്കേജിന് ആവശ്യമായ ഫണ്ട് അനുവദിക്കാൻ ദേശീയപാത അതോറിറ്റിയെ സമീപിച്ചുവെങ്കിലും അതിന് നി൪വാഹമില്ല എന്ന നിലപാടാണ് അറിയിച്ചത്. സ൪ക്കാ൪ ജനപ്രതിനിധികൾക്ക് നൽകിയ വാക്ക് പാലിക്കാതെ ഏകപക്ഷീയമായി സ്ഥലമെടുപ്പ് തുടരുന്ന സാഹചര്യത്തിൽ രേഖാ പരിശോധനയിൽ നിന്നും വിട്ടുനിൽക്കുമെന്ന് ക൪മസമിതി ജില്ലാ ഭാരവാഹികളായ എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, സി.വി. ബാലഗോപാൽ എന്നിവ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.