ബൈസണ്‍വാലി ഭൂമിയുടെ ഉടമസ്ഥാവകാശം ; ഒമ്പതു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈകോടതി
text_fields കൊച്ചി: ചിന്നക്കനാൽ ബൈസൺവാലിയിൽ സ്വകാര്യ നി൪മാതാക്കൾ നി൪മാണപ്രവ൪ത്തനങ്ങൾ നടത്തിയിട്ടുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒമ്പതുമാസത്തിനകം തീ൪പ്പാക്കണമെന്ന് ഹൈകോടതി.
മൂന്നു മാസത്തിനകം ഇവിടെ നി൪മാണപ്രവ൪ത്തനങ്ങൾ നടത്തിയവരിൽനിന്ന് അപേക്ഷകളും പരാതികളും സ്വീകരിച്ച് അടുത്ത ആറുമാസത്തിനകം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യൂ വകുപ്പ് തീ൪പ്പു കൽപിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. നി൪മാണപ്രവ൪ത്തനങ്ങൾ തടഞ്ഞ ഇടുക്കി ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് 17 ഉടമകൾ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. ഉടമസ്ഥാവകാശം തീരുമാനിക്കുന്നതിന് അനുവദിച്ചിരിക്കുന്ന ഒമ്പതുമാസത്തേക്ക് ഹരജിക്കാ൪ നി൪മാണപ്രവ൪ത്തനങ്ങൾ നടത്താനോ സ൪ക്കാ൪ കെട്ടിടങ്ങൾ പൊളിക്കാനോ പാടില്ല. ത൪ക്ക ഭൂമിയിൽനിന്ന് മരം മുറിക്കുന്നതും കോടതി തടഞ്ഞു. ബൈസൺവാലിയിലെ സ൪വേ നമ്പ൪ 232/1ൽപെടുന്ന മൂന്നേക്കറോളം വരുന്ന ഭൂമി സ്വന്തമാക്കി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും നി൪മാണപ്രവ൪ത്തനങ്ങൾ നടത്തിവന്നത് ഉടുമ്പഞ്ചോല അഡീ. തഹസിൽദാ൪ തടഞ്ഞിരുന്നു. തഹസിൽദാറുടെ റിപ്പോ൪ട്ടിൻേറയും മാധ്യമവാ൪ത്തകളുടേയും അടിസ്ഥാനത്തിൽ നി൪മാണപ്രവ൪ത്തനങ്ങൾ നിരോധിച്ച് ജില്ലാ കലക്ടറുടെ ഉത്തരവുമുണ്ടായി. ഏലപ്പട്ടയമുള്ള ഭൂമി സ൪ക്കാറിൻേറതായതിനാൽ ഇവിടെ നി൪മാണ പ്രവ൪ത്തനങ്ങൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധം പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ഹരജിക്കാ൪ കോടതിയെ സമീപിച്ചത്.
കലക്ടറുടെ ഉത്തരവ് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതേ തുട൪ന്ന് ഹരജിക്കാ൪ നി൪മാണപ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കി. തങ്ങളുടെ വാദം കേൾക്കാതെയാണ് നി൪മാണം തടഞ്ഞ സ൪ക്കാറിൻെറ നടപടിയെന്ന് ഹരജിക്കാ൪ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്റ്റോപ് മെമ്മോ നൽകിയ സ൪ക്കാ൪ ഉത്തരവ് കോടതി റദ്ദാക്കി. തുട൪ന്നാണ് നി൪മാണപ്രവ൪ത്തനവും പൊളിച്ചുനീക്കലും മരം മുറിക്കലും തടഞ്ഞ് തൽസ്ഥിതി തുടരാൻ ഉത്തരവിടുകയും ഒമ്പത് മാസത്തിനകം ഉടമസ്ഥാവകാശം സംബന്ധിച്ച തീ൪പ്പുണ്ടാകണമെന്നും കോടതി നി൪ദേശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.