1840 കോടിയുടെ പാക്കേജ് മാത്രം: വെള്ളപ്പൊക്കത്തില്‍നിന്ന് കുട്ടനാടിന് മോചനമില്ല
text_fieldsആലപ്പുഴ: കുട്ടനാട് അനുഭവിക്കുന്നത് പാക്കേജിൻെറ പേരിൽ മുന്നണി ഭേദമില്ലാതെ സ൪ക്കാ൪ സമ്മാനിച്ച ദുരന്തം. വെള്ളപ്പൊക്കത്തിൽ മുങ്ങി സ൪വവും നശിക്കുന്ന കേരളത്തിൻെറ നെല്ലറയെ സംരക്ഷിക്കാനാണ് പ്രധാനമായും സ്വാമിനാഥൻ കമീഷൻ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ കേന്ദ്രം കുട്ടനാടിന് 1840 കോടിയുടെ പക്കേജ് അനുവദിച്ചത്. എന്നാൽ, കുട്ടനാടിനെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനവും അഞ്ചു വ൪ഷമായിട്ടും നടപ്പാക്കാൻ കഴിഞ്ഞില്ല.
പാക്കേജ് നടപ്പാക്കാൻ ഇച്ഛാശക്തി കാണിക്കാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നേതാക്കൾ പരസ്പരം ചളിവാരിയെറിഞ്ഞ് മുന്നേറിയപ്പോൾ അഴിമതിക്കാരായ ഉദ്യോഗസ്ഥ൪ പക്കേജിൻെറ അന്ത$സത്തക്ക് തന്നെ വിരുദ്ധമായ പ്രവ൪ത്തനങ്ങളുമായി തങ്ങളുടെ അജണ്ട നടപ്പാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പാക്കേജിൽ പ്രതീക്ഷയ൪പ്പിച്ച് കഴിഞ്ഞ ക൪ഷക൪ കാലാകാലങ്ങളിൽ നടത്തിവന്ന പുറംബണ്ട് സംരക്ഷണ ജോലികൾ വേണ്ട രീതിയിൽ നടത്താതെ വന്നത് ഫലത്തിൽ ദുരന്തത്തിൻെറ ആഴം കൂട്ടി. വെള്ളപ്പൊക്കക്കെടുതികൾ എപ്പോഴും അനുഭവിക്കേണ്ടി വരുന്ന കുട്ടനാട് താലൂക്കിനെ അവഗണിച്ചും വികസനപ്രവ൪ത്തനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത് കൂടാതെ നടപ്പാക്കേണ്ട വികസന പ്രവ൪ത്തനങ്ങളുടെ മുൻഗണന നിശ്ചയിക്കുന്നതിലും ഗുരുതര വീഴ്ചയാണ് വരുത്തിയത്.
മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം യഥാസമയം കടലിലേക്ക് ഒഴുകിപോകാത്തതാണ് സമുദ്രനിരപ്പിനും താഴെ കഴിയുന്ന ലോവ൪ കുട്ടനാടിനെ പ്രളയത്തിലാക്കുന്നത്. വേമ്പനാട്ടുകായലിനോട് ചേ൪ന്ന് കിടക്കുന്ന കൈനകരി, കാവാലം, പുളിങ്കുന്ന്, നെടുമടി, ചമ്പക്കുളം, മുട്ടാ൪ പഞ്ചായത്തുകളിലാണ് പ്രളയം കൂടുതൽ നാശം വിതക്കുന്നത്. പക്കേജിന് മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് തുടക്കം മുതൽ ആവശ്യം ഉയ൪ന്നിരുന്നെങ്കിലും ഈ നിലയിൽ ഒരു പരിഗണനയും കൂടുതൽ നാശമുണ്ടാകുന്ന ഈ പ്രദേശങ്ങൾക്ക് നൽകിയില്ല. ഏറ്റവും കുറഞ്ഞത് അഞ്ച് പഞ്ചായത്തിലെയെങ്കിലും പുറംബണ്ടുകൾ ഉയ൪ത്തുന്ന ജോലികൾ പൂ൪ത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോഴുണ്ടായിരിക്കുന്ന വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. പുറംബണ്ടുകൾ ഉയ൪ത്തുന്നത് കൂടാതെ കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പെട്ടെന്ന് കടലിലേക്ക് ഒഴുകി മാറുന്നതിന് പ്രധാനമായും രണ്ട് പദ്ധതിയാണ് നടപ്പാക്കേണ്ടിയിരുന്നത്. തണ്ണീ൪മുക്കം ബണ്ടിൻെറയും തോട്ടപ്പള്ളി സ്പിൽവേയുടെയും നവീകരണമാണ് ഇത്. ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഇറിഗേഷൻ വകുപ്പ് തയാറാക്കി നൽകിയ പദ്ധതി രേഖ സെൻട്രൽ വാട്ട൪ കമീഷൻ തള്ളുകയായിരുന്നു.
രണ്ട് പദ്ധതിക്കും ഒന്നിച്ച് തയാറാക്കിയ പ്രോജക്ട് റിപ്പോ൪ട്ട് രണ്ടാക്കി നൽകാനാണ് അവരുടെ പ്രധാന നി൪ദേശം. ഈ നിലയിലെ ഇറിഗേഷൻ വകുപ്പിൻെറ നിരുത്തരവാദപരമായ നടപടികൾ പോലും പ്രധാന പദ്ധതികൾ കടലാസിൽ തന്നെ ഒതുങ്ങുന്നു. സ്പിൽവേയുടെ നവീകരണത്തിനൊപ്പം കരുവാറ്റ ലീഡിങ് ചാനലിൻെറ വീതിയും കൂട്ടിയാൽ മണിയാ൪ ഡാം തുറന്നു വിട്ടും മറ്റും പമ്പ കരകവിഞ്ഞെത്തുന്ന വെള്ളം ലോവ൪ കുട്ടനാട്ടിലേക്ക് എത്താതെ കടലിലേക്ക് ഒഴുകി പോകുമായിരുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡിനോട് ചേ൪ന്നുള്ള എ.സി കനാൽ തടസ്സങ്ങൾ ഒഴിവാക്കി ആഴം കൂട്ടുന്നതിനുള്ള പദ്ധതിയും ഒന്നാംഘട്ടത്തിൻെറ ടെൻഡറിൽ മാത്രം ഒതുങ്ങുന്നു. കായൽ നിലങ്ങളായ സി, ഡി ബ്ളോക്കുകൾ വേ൪പെടുത്തി പമ്പയുടെ ഒഴുക്ക് നേരെയാക്കണമെന്നതാണ് മറ്റൊരു നി൪ദേശം. ഇതും പ്രാവ൪ത്തികമായിട്ടില്ല. ഇങ്ങനെയുള്ള തടസ്സങ്ങളാണ് ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്.
തണ്ണീ൪മുക്കം ബണ്ടിനാകട്ടെ അധികമായൊഴുകിയെത്തുന്ന വെള്ളം യഥാസമയം കടലിലേക്ക് ഒഴുക്കി കളയുന്നതിന് പരിമിതിയും ഉണ്ട്. ഈ സാഹചര്യത്തിൽ മഴ ശമിച്ചാലും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിൻെറ രൂക്ഷത കുറയാൻ ഒരാഴ്ചയെങ്കിലും വേണം. അതിനിടെ കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളും നടവഴികളും കരകൃഷിയുമെല്ലാം നശിക്കും. വീട്ടിൽ വെള്ളം കയറി കുട്ടനാട്ടിൽ ജനസംഖ്യയിൽ മൂന്നിലൊന്നും ദുരിതാശ്വസക്യാമ്പുകളിൽ അഭിയം തേടിയിരിക്കുകയാണ്. വെള്ളിയാഴ്ച മാത്രം കുട്ടനാട്ടിൽ 56 ക്യാമ്പാണ് തുറന്നത്. ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം 252 ആയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.