Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2013 5:54 PM IST Updated On
date_range 30 Jun 2013 5:54 PM ISTമലയാള സര്‍വകലാശാലയിലെ പഠനത്തിന് 29ന് ഹരിശ്രീ
text_fieldsbookmark_border
തിരൂ൪: മലയാള സ൪വകലാശാല നാല് ബിരുദാനന്തര ബിരുദ കോഴ്സുകളോടെ ജൂലൈ 29ന് പഠന സജ്ജമാകും. കേരള ഗവ൪ണ൪ നിഖിൽകുമാ൪ കോഴ്സുകളുടെ ഉദ്ഘാടനം നി൪വഹിക്കും. വാക്കാട് തുഞ്ചൻ സ്മാരക ഗവൺമെൻറ് കോളജ് വളപ്പിൽ സ൪വകലാശാലക്ക് നി൪മിച്ച താൽക്കാലിക മന്ദിരം 13ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരളക്കരക്ക് സമ൪പ്പിക്കും. ഭാഷാ ശാസ്ത്രം, മലയാള സാഹിത്യ പഠനം, സാഹിത്യരചന, മാധ്യമ പഠനം എന്നീ കോഴ്സുകളാണ് 29ന് ആരംഭിക്കുക. അഭിരുചിപ്പരീക്ഷയുടെയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിലായിരിക്കും പ്രവേശം. ജൂലൈ 15 വരെ കോഴ്സുകൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം മലയാള സ൪വകലാശാലയുടെ www.malayalauniversity.edu.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. www.malayalasarvakalasala@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് എസ്.എം.എസ് അയക്കുന്നവ൪ക്ക് അപേക്ഷാ ഫോം അയച്ചു നൽകും. ആഗസ്റ്റോടെ ഒരു വ൪ഷം നീളുന്ന വിവിധ ഡിപ്ളോമ കോഴ്സുകളും ആരംഭിക്കും.
നി൪ദിഷ്ട സമയത്തിനകം താൽക്കാലിക മന്ദിരത്തിൻെറ നി൪മാണം പൂ൪ത്തിയാക്കിയാണ് സ൪വകലാശാല പ്രവ൪ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ അഞ്ചിനാണ് താൽക്കാലിക മന്ദിരത്തിൻെറ നി൪മാണം ആരംഭിച്ചത്.
സ൪വകലാശാലയിൽ മൂന്ന് പ്രഫസ൪മാ൪, നാല് അസോഷിയേറ്റ് പ്രഫസ൪മാ൪, 15 അസിസ്റ്റൻറ് പ്രഫസ൪മാ൪ എന്നിവരെ നിയമിക്കാൻ നടപടിയായിട്ടുണ്ട്. അനധ്യാപക ജീവനക്കാരെ ഇപ്പോൾ താൽക്കാലിക അടിസ്ഥാനത്തിലും പിന്നീട് പി.എസ്.സി മുഖേനയും നിയമിക്കും.
കഴിഞ്ഞ വ൪ഷം കേരളപ്പിറവി ദിനത്തിലായിരുന്നു സ൪വകലാശാല വിളംബരം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story