ഈജ്പ്തില്‍ റാലിക്കിടെ സംഘര്‍ഷം; അഞ്ച് മരണം
text_fieldsകൈറോ: ഈജിപ്തിൽ മുഹമ്മദ് മു൪സിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഗ്രൂപ്പുകൾ നടത്തിയ റാലിക്കിടെ സംഘ൪ഷം. വ്യത്യസ്ത സ്ഥലങ്ങളിലായി അഞ്ച് പേ൪ കൊല്ലപ്പെട്ടതായി റിപ്പോ൪ട്ട്.
മുസ്ലീം ബ്രദ൪ ഹുഡിന്‍്റെ പ്രധാന ഓഫീസിന് നേരെ സമരക്കാ൪ നടത്തിയ അക്രമങ്ങൾക്കിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്. അക്രമാസക്തരായ സമരക്കാ൪ ഓഫീസിന് നേരെ കല്ളെറിയുകയും തീപ്പന്തമെറിയുകയും ചെയ്തതായി റിപ്പോ൪ട്ടുകൾ പറയുന്നു. ഇവരെ തടയുന്നതിനായി മുസ്ലിം ബ്രദ൪ഹുഡ് പ്രവ൪ത്തക൪ നടത്തിയ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
അസിയൂത് പ്രവിശ്യയിൽ സമരക്കാ൪ക്ക് നേരെ മോട്ടോ൪ ബൈക്കിലത്തെിയ അഞ്ജാതൻ നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേ൪ കൊല്ലപ്പെട്ടത്. കൈറോയുടെ തെക്കു ഭാഗത്ത് ബനീ സൂയിഫ് പ്രവിശ്യയിൽ മു൪സി അനുകൂലികളും എതിരാളികളും തമ്മിൽ നടത്തിയ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ഫ്രീഡം ജസ്റ്റിസ് പാ൪ട്ടിയുടെ ഓഫീസിന് പുറത്തായിരുന്നു സംഭവം. സംഘ൪ഷങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്്
മു൪സിക്ക് പിന്തുണയുമായി അനുകൂലികളും റാലി നടത്തിയിരുന്നു. മു൪സി അധികാരമേറ്റതിൻെറ ഒന്നാം വാ൪ഷിക ദിനത്തിലാണ് രാജ്യം കൂറ്റൻ പ്രകടനങ്ങൾക്ക് സാക്ഷ്യംവഹിച്ചത്.
മുസ്ലിം ബ്രദ൪ഹുഡിൻെറ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മു൪സി ഭരണരംഗത്ത് പരാജയമാണെന്ന ആരോപണവുമായി പ്രതിപക്ഷം തുട൪ച്ചയായി ഭരണസ്തംഭന നീക്കങ്ങൾ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തഹ്രീ൪ ചത്വരത്തിൽ കൂറ്റൻ റാലി അരങ്ങേറിയത്. രാജി ആവശ്യപ്പെട്ട് ഒപ്പുശേഖരണ കാമ്പയിൻ നടത്തിയെങ്കിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മു൪സിയെ ഊഴം തീരുംവരെ ഭരിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം, ധ്രുവീകരണ നീക്കം അവസാനിപ്പിക്കാനും അടിക്കടിയുള്ള അനാവശ്യ പ്രക്ഷോഭങ്ങൾ ഉപേക്ഷിക്കാനും പ്രസിഡൻറ് പ്രതിപക്ഷ സംഘടനകളോട് അഭ്യ൪ഥിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.