Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2013 5:10 PM IST Updated On
date_range 2 July 2013 5:10 PM ISTഅറവുമാലിന്യം കനാലില്‍ തള്ളിയ കട അടച്ചുപൂട്ടാന്‍ നിര്‍ദേശം
text_fieldsbookmark_border
ആലപ്പുഴ: അറവുമാലിന്യം കനാലിൽ തള്ളിയ കട അടിയന്തരമായി അടച്ചുപൂട്ടാൻ നി൪ദേശം നൽകി. ഈ കട നടത്താൻ ഉടമസ്ഥന് നഗരസഭ നൽകിയിരുന്ന അനുമതി റദ്ദുചെയ്യാൻ നഗരസഭ ആരോഗ്യവിഭാഗം തീരുമാനിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവ൪ത്തനാനുമതി നൽകേണ്ടതില്ലെന്ന് ജീവനക്കാരുടെ യോഗത്തിൽ തീരുമാനമായി. ഇതിൻെറ ഭാഗമായി വരുംദിവസങ്ങളിൽ നഗരത്തിലാകെ സ്ക്വാഡ് പ്രവ൪ത്തനം ഊ൪ജിതമാക്കാനും ഇറച്ചിക്കടകളുടെ പ്രവ൪ത്തനങ്ങളെ സംബന്ധിച്ച് ദൈനംദിന പരിശോധന നടത്താനും ധാരണയായി. നിലവിലെ അറവുശാല താൽക്കാലികമായി പ്രവ൪ത്തിപ്പിക്കാൻ കരാ൪ നൽകുന്നതിന് നടപടി സ്വീകരിക്കാൻ യോഗം കൗൺസിലിനോട് ശിപാ൪ശ ചെയ്യും. അനധികൃത അറവ് എവിടെ നടത്തിയാലും ഭീമമായ തുക പിഴചുമത്താനും സ്ഥാപനം നടത്തുന്നവ൪ക്കെതിരെ ക്രിമിനൽകേസ് എടുക്കാനും പൊലീസ് അധികാരികളോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ജനങ്ങൾ കൂട്ടായി പരാതിപ്പെടുന്ന ഇറച്ചിക്കടകൾക്ക് അടിസ്ഥാനസൗകര്യമില്ലെന്ന് ബോധ്യപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിച്ച് വ്യാപാരം നി൪ത്തിവെപ്പിക്കാൻ യോഗം നി൪ദേശിച്ചു.
നഗരത്തിൽ പ്ളാസ്റ്റിക് നി൪മാ൪ജന പ്രവ൪ത്തനങ്ങൾ ഊ൪ജിതപ്പെടുത്താനും നിയമാനുസൃതമല്ലാത്ത പ്ളാസ്റ്റിക് വിതരണം ചെയ്യുന്ന മുഴുവൻ കടകളും മാ൪ക്കറ്റുകളും വഴിയോരക്കച്ചവടക്കാരും അടിയന്തരമായി വിതരണം അവസാനിപ്പിക്കാനും അതിന് തയാറാകാത്തവ൪ക്കെതിരെ പിഴയും പ്രവ൪ത്തനാനുമതി നിഷേധിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾക്കും യോഗം ശിപാ൪ശ ചെയ്തു. ഇതിന് ആവശ്യമായ പൊലീസ് സംരക്ഷണം ലഭ്യമാക്കാൻ കലക്ടറോട് ആവശ്യപ്പെടും. സമ്പൂ൪ണ പ്ളാസ്റ്റിക് നി൪മാ൪ജന നഗരമായി ആലപ്പുഴയെ മാറ്റാൻ മുഴുവൻ ജീവനക്കാരും ആത്മാ൪ഥമായി ഇടപെടണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ എം.ജി. സതീദേവി ആവശ്യപ്പെട്ടു.
വെള്ളം ഇറങ്ങിയ പ്രദേശങ്ങളിൽ പ്രതിരോധ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കും. നഗരസഭയുടെ ശുചീകരണവിഭാഗം തൊഴിലാളികൾക്കായി പ്രത്യേക പ്രതിരോധ മെഡിക്കൽ ക്യാമ്പുകൾ തുട൪ച്ചയായി നടത്താനും ധാരണയായി. നഗരത്തിൽ തെരുവുനായകളുടെ ശല്യം വ൪ധിച്ചുവരുന്ന സാഹചര്യത്തിൽ ഇവയെ പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും ഇതിലേക്ക് ആവശ്യമായ തൊഴിലാളികളെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. കോഴിക്കോട് നിന്നുള്ള ഒരുസംഘത്തെ നിയോഗിക്കാനാണ് ധാരണ. തരംതിരിക്കാത്ത മാലിന്യം വഴിയരികിൽ തള്ളുന്ന ഇരുചക്രവാഹന യാത്രക്കാരെ വാഹനങ്ങളുടെ നമ്പറുകൾ രേഖപ്പെടുത്തി ആ൪.ടി ഓഫിസിലേക്ക് നൽകി അതുവഴി പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ എം.ജി. സതീദേവി അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.ജി. വിഷ്ണു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ആൻറണി റോഡ്രിക്സ്, എം.വി. ഹൽത്താഫ്, മുനിസിപ്പൽ സെക്രട്ടറി രഘുരാമൻ, ഹെൽത്ത് ഓഫിസ൪ ഇൻചാ൪ജ് എ. ജയലത, നഗരസഭ ഹെൽത്ത് ഇൻസ്പെക്ട൪ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story