Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

ലൈംഗികാരോപണങ്ങള്‍ക്കിടെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്

text_fields
bookmark_border
ലൈംഗികാരോപണങ്ങള്‍ക്കിടെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
cancel
കൊച്ചി: പാ൪ട്ടിക്കുള്ളിലും ഇടതുമുന്നണിയിലും ലൈംഗികാരോപണങ്ങൾ കത്തി നിൽക്കുമ്പോൾ എറണാകുളത്ത് സി. പി.എം ജില്ലാ നേതൃയോഗങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച രാവിലെയും ജില്ലാ കമ്മിറ്റി ബുധനാഴ്ച രാവിലെയും കലൂ൪ ലെനിൻ സെൻററിൽ ചേരും. സ്വഭാവദൂഷ്യമുയ൪ന്നിരിക്കുന്ന മുതി൪ന്ന നേതാവിനെതിരെയുള്ള അച്ചടക്ക നടപടി ച൪ച്ച ചെയ്യാനിരിക്കെയാണ് ജില്ലയിലെ ഇടത് എം.എൽ.എയായ ജോസ് തെറ്റയിലും ആരോപണത്തിൽപെട്ടിരിക്കുന്നത്. തെറ്റയിലിൻെറ രാജി സമ്മ൪ദം മുറുകിയാൽ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്ന ജില്ല കൂടിയാണ് എറണാകുളം.
വരാനിരിക്കുന്ന സമരപരിപാടികൾ, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം, ഔദ്യാഗിക പക്ഷക്കാരനായ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെയുള്ള ലൈംഗികാരോപണം, രണ്ട് വി.എസ് പക്ഷ നേതാക്കളെ പുറത്താക്കാനുളള മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ തീരുമാനം എന്നിവയാണ് പ്രധാനമായും ച൪ച്ച ചെയ്യുക. വി.എസ് പക്ഷത്തിനെതിരെ ഉയ൪ന്നിരിക്കുന്ന ചുമട്ടുതൊഴിലാളി യൂനിയൻ അംഗത്തിൻെറ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണവും ഔദ്യാഗിക വിഭാഗം കൊണ്ടുവരുമെന്നാണ് സൂചന.
മുളന്തുരുത്തിയിൽ മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ ജോയൻറ് സെക്രട്ടറിയുമായ ടി. രഘുവരൻ, ഉദയംപേരൂ൪ ലോക്കൽ സെക്രട്ടറി പി.കെ. രാജു എന്നിവരെയാണ് പാ൪ട്ടിയിൽ നിന്ന് പുറത്താക്കാൻ ഏരിയ കമ്മിറ്റി ശിപാ൪ശ ചെയ്തിരിക്കുന്നത്. ഉദയംപേരൂ൪ ഐ.ഒ.സി പ്ളാൻറിലെ കരാ൪ തൊഴിലാളികളുടെ വേതനം പുതുക്കി നൽകുന്നതിനായി ഇടപെട്ട ഇരുവരുടെയും ഭാഗത്ത് ക്രമക്കേടുണ്ടായി എന്ന് ആരോപിച്ചുള്ള നടപടി ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് തള്ളിക്കാനാണ് വി.എസ് പക്ഷത്തിൻെറ ശ്രമം.
നിലവിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്ന19 പേരിൽ 12 പേ൪ വി.എസ് പക്ഷക്കാരും ഏഴുപേ൪ ഔദ്യാഗിക പക്ഷക്കാരുമാണ്.
ഔദ്യാഗിക വിഭാഗക്കാരനും അഭിഭാഷകനുമായ നേതാവിനെതിരെ അയൽവാസിയായ സുഹൃത്ത് തന്നെയാണ് ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച് പരാതി നൽകിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമ൪പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നേതാവ് ഉൾപ്പെടുന്ന ഏരിയ കമ്മിറ്റി പ്രത്യേകയോഗം ചേ൪ന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നേതാവിനെതിരെ ഏരിയ കമ്മിറ്റിയിൽ ഔദ്യാഗിക പക്ഷത്തുള്ള ഒരു വിഭാഗവും ഉറച്ചുനിൽക്കുന്നത് നേതൃത്വത്തെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവരെ അനുനയിപ്പിച്ച് അന്വേഷണ കമീഷനെ നിയോഗിച്ച് പരിഹാരം കാണാനുള്ള പരിശ്രമങ്ങളാണ് ഔദ്യാഗിക നേതൃത്വം ശ്രമിക്കുക. ഗുണ്ടാനേതാവ് തമ്മനം ഷാജിയെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ സി.പി.എം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ പാടിവട്ടം സ്വദേശിയായ ചുമട്ടുതൊഴിലാളി അഷ്റഫ് തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് വി.എസ് പക്ഷം പ്രതിക്കൂട്ടിലായിരിക്കുന്നത്. നിരപരാധിയായ ഭ൪ത്താവ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിൻെറ മനോവിഷമത്തിൽ തൂങ്ങി മരിക്കുകയായിരു ന്നെന്ന് ആരോപിച്ച് ഭാര്യ അസൂറയാണ് സി.പി.എം ജില്ലാ നേതൃത്വത്തിന് പരാതി സമ൪പ്പിച്ചത്. പരാതി പാ൪ട്ടി ഇതുവരെ പരിഗണിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story