Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2013 5:29 PM IST Updated On
date_range 2 July 2013 5:29 PM ISTജനകീയാസൂത്രണ പദ്ധതികള്‍ക്ക് അനുമതി
text_fieldsbookmark_border
അടൂ൪: പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 2013-14ൽ ഒമ്പത് കോടിയുടെ ജനകീയാസൂത്രണ പദ്ധതിക്ക് ജില്ലാ പ്ളാനിങ് കമ്മിറ്റിയുടെ അനുമതി. ഉൽപാദന മേഖലയിൽ 60 ലക്ഷം രൂപയുടെ പ്രോജക്ടിനും സേവനമേഖലയിൽ ഒരു കോടി 34 ലക്ഷം രൂപയുടെ പ്രോജക്ടിനും പശ്ചാത്തല മേഖലയിൽ റോഡുകൾ, വൈദ്യുതി, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ മെയിൻറനൻസ് എന്നിവക്ക് വേണ്ടി നാല് കോടി 30 ലക്ഷം രൂപയുടെ പ്രോജക്ടിനുമാണ് അനുമതി ലഭിച്ചത്. കാ൪ഷികമേഖലയിൽ ടെറസ് പച്ചക്കറി കൃഷി, ഏത്തവാഴ കൃഷി, നെൽകൃഷി വ്യാപനം തുടങ്ങിയ പ്രോജക്ടുകൾക്ക് പുറമെ സമ്പൂ൪ണ ശുചിത്വ ഗ്രാമം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഗാ൪ഹിക ബയോഗ്യാസ് പ്ളാൻറിനും പൈപ്പ് കമ്പോസ്റ്റ് പ്രോജക്ടിനും അനുമതി ലഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിൽ പശുവള൪ത്തൽ, ആടുവള൪ത്തൽ, കാലിത്തൊഴുത്ത് നി൪മാണം തുടങ്ങിയ പ്രോജക്ടുകൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. സേവന മേഖലയിൽ കിണ൪ നി൪മാണം ഐ.എ.വൈ വീട്, വീട് അറ്റകുറ്റപ്പണി, പാലിയേറ്റിവ് കെയ൪, വൈദ്യുതി ശ്മശാനം, കക്കൂസ് നി൪മാണം തുടങ്ങിയ പ്രോജക്ടുകൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. പശ്ചാത്തലമേഖലക്ക് 4.30 കോടിയുടെ പ്രോജക്ടിനാണ് അനുമതി ലഭിച്ചത്. ആകെ ഒമ്പത് കോടിയുടെ വാ൪ഷികപദ്ധതിക്കാണ് അംഗീകാരം കിട്ടിയതെന്ന് പ്രസിഡൻറ് പി.ബി. ഹ൪ഷകുമാ൪ അറിയിച്ചു.
ഏറത്ത് ഗ്രാമപഞ്ചായത്തിൽ 2013-14 സാമ്പത്തികവ൪ഷം ഏഴ് കോടിയുടെ വികസന പ്രവ൪ത്തനങ്ങൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഉൽപാദന മേഖലയിൽ 34.92 ലക്ഷം രൂപയുടെയും സേവനമേഖലയിൽ 1.25 കോടിയുടെയും പശ്ചാത്തലമേഖലയിൽ 4.61 കോടിയുടെയും പട്ടികജാതി മേഖലയിൽ 86.49 ലക്ഷം രൂപയുടെയും വികസന പ്രവ൪ത്തനങ്ങളാണ് നടപ്പാലാക്കുന്നത്. വികസനപ്രവ൪ത്തനങ്ങൾ ഉടൻ ആരംഭിക്കാൻ നടപടി തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡൻറ് ശോഭനാകുഞ്ഞുകുഞ്ഞും വൈസ് പ്രസിഡൻറ് ടി.ഡി. സജിയും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story