Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2013 4:52 PM IST Updated On
date_range 3 July 2013 4:52 PM ISTചെമ്പന്മുടിയില്‍ നിന്ന് പിടിച്ചെടുത്ത ഡീസല്‍ താലൂക്ക് സപൈ്ള ഓഫിസര്‍ക്ക് കൈമാറും
text_fieldsbookmark_border
വടശേരിക്കര: ചെമ്പന്മുടി പാറമടയിലെ ക്രഷ൪ യൂനിറ്റിൽ അനധികൃതമായി സൂക്ഷിച്ച 7,500 ലിറ്റ൪ ഡീസൽ താലൂക്ക് സപൈ്ള ഓഫിസ൪ക്ക് കൈമാറുമെന്ന് വെച്ചൂച്ചിറ പൊലീസ് അറിയിച്ചു. പാറമടയിൽ നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് കഴിഞ്ഞദിവസം ഡീസൽ പിടികൂടിയത്. ഇതിനിടെ പ്രഥമ വിവര റിപ്പോ൪ട്ടിൽ ഡീസലെന്ന് പൊലീസ് രേഖപ്പെടുത്താത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി. എരുമേലി വഴി ഒഴുകുന്ന പൊന്നരുവി തോടിൻെറ ഉദ്ഭവസ്ഥാനം പാറമട ഉടമകൾ നശിപ്പിച്ചിരുന്നത് പുനരുജ്ജീവിപ്പിക്കണമെന്ന ആ൪.ഡി.ഒ യുടെ ഉത്തരവിൻെറ മറ പിടിച്ച് കഴിഞ്ഞദിവസം റവന്യൂ അധികൃത൪ പാറമട ലോബിക്കു വേണ്ടി കരുക്കൾ നീക്കുന്നതായി ആരോപണം ഉണ്ട്. വില്ലേജ് ഓഫിസ൪ അനുകൂല റിപ്പോ൪ട്ട് നൽകിയാൽ മണിമലത്തേ് പാറമടക്കെതിരെയുള്ള താൽക്കാലിക നിരോധ ഉത്തരവ് ആ൪.ഡി.ഒ പിൻവലിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൻെറ ഭാഗമായാണ് കഴിഞ്ഞദിവസം റവന്യൂ അധികൃത൪ തോട് പുനരുജ്ജീവിപ്പിക്കാനെത്തിയത്.
പാറമടയിൽ പ്രവേശിക്കാൻ നിരോധം നിലനിൽക്കെയാണ് ഒരുപറ്റം തൊഴിലാളികളുമായി തിങ്കളാഴ്ച ഉച്ചയോടെ ഉടമ 7500 ലിറ്റ൪ ഡീസൽ കടത്താൻ ശ്രമിച്ചത്.
മടയിൽ അനധികൃതമായി ഡീസൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കലക്ട൪ ഉൾപ്പെടെയുള്ളവരെ സമരസമിതി അറിയിച്ചിരുന്നെങ്കിലും നടപടിയെടുക്കാതിരുന്ന പൊലീസ് നാട്ടുകാ൪ ഡീസൽ പിടിച്ചെടുത്തതോടെയാണ് ഏറ്റുവാങ്ങാൻ തയാറായത്. പാറമടലോബിക്ക് ദോഷകരമായി ഭവിക്കുമെന്നതിനാലാണ് ഉൽപന്നം ഡീസലാണെന്ന് രേഖപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചത്.
റവന്യൂ അധികൃതരും പൊലീസും ചെമ്പൻമുടിയിലെ പാറമടലോബിയുടെ ചട്ടുകങ്ങളായി പ്രവ൪ത്തിക്കുകയാണെന്ന് നാട്ടുകാ൪ ആരോപിക്കുന്നു. ചെമ്പൻമുടിയിൽ നിരവധി നിയമലംഘനങ്ങൾ നടന്നിട്ടുള്ളതായി ജില്ല പൊലീസ് മേധാവിക്കുപോലും നേരിട്ടു ബോധ്യപ്പെട്ടിട്ടും സ്ഥലത്തെ പൊലീസ് ഇപ്പോഴും പാറമടലോബിയോടൊപ്പം നിൽക്കുകയാണെന്ന് നാട്ടുകാ൪ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story