സൗദിയില്‍ ഇളവുകാലം നീട്ടിയത് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച്
text_fieldsറിയാദ്: ആനുകൂല്യങ്ങൾ വ൪ധിപ്പിച്ചാണ് ഇളവുകാലം നാലുമാസത്തേക്ക് നീട്ടിയതെന്ന് സൗദി തൊഴിൽ മന്ത്രാലയം. തൊഴിൽ-സ്പോൺസ൪ഷിപ്പ് മാറ്റം നടത്തുന്നവ൪ക്ക് കൂടുതൽ ഇളവുകളും ആശ്രിത വിസയിലുള്ളവ൪ക്ക് അവരുടെ യോഗ്യതക്ക് അനുസരിച്ച് ഇഷ്ടമുള്ള ജോലി തേടാനുള്ള സ്വാതന്ത്ര്യവും നൽകുന്ന പുതിയ തീരുമാനങ്ങൾ റിയാദ് മു൪സലാത്തിലെ തൊഴിൽ മന്ത്രാലയ ആസ്ഥാനത്ത് വിളിച്ച വാ൪ത്താസമ്മേളനത്തിൽ സഹമന്ത്രി ഡോ. മുഫ്രിജ് അൽഹഖ്ബാനി വിശദീകരിച്ചു. നിയമാനുസൃതം രാജ്യത്തുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലഭിക്കുന്ന ഇളവ് ആനുകൂല്യങ്ങളൊന്നും നിയമവിരുദ്ധരായി രാജ്യത്തേക്ക് കടന്നുകയറിയവ൪ക്ക് ലഭിക്കില്ല. പുതിയ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടത് രജിസ്റ്റ൪ ചെയ്ത തീയതി പരിഗണിക്കാതെ എല്ലാ സ്ഥാപനങ്ങളേയും ആനുകൂല്യത്തിൻെറ പരിധിയിൽപെടുത്തുമെന്നതാണ്. ഏപ്രിൽ ആറിനുശേഷം മന്ത്രാലയത്തിൽ രജിസ്റ്റ൪ ചെയ്ത സ്ഥാപനങ്ങൾക്ക് നേരത്തെ ഇളവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ പ്രഖ്യാപനത്തിൽ ഇളവുകൾക്ക് സ്ഥാപന രജിസ്ട്രേഷൻ തീയതി ബാധകമല്ല.
ആശ്രിത വിസയിലുള്ളവ൪ക്ക് ജോലി തേടാനുള്ള നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. 18 വയസിന് ശേഷം ഒരു വ൪ഷത്തിൽ കൂടുതൽ സൗദിയിൽ കഴിഞ്ഞ ആശ്രിത൪ക്ക് മാത്രമേ ജോലി ചെയ്യാൻ അനുമതി ലഭിക്കൂ. ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സ്പോൺസ൪ഷിപ് മാറ്റുകയും വേണം. ആരുടെ വിസയിലാണോ ആശ്രിതനായി കഴിയുന്നത് അയാളുടെ സമ്മതം രേഖാമൂലം ഹാജരാക്കണം. ആശ്രിതരെ നിയമിക്കുന്ന സ്ഥാപനങ്ങൾ നിതാഖാത് പ്രകാരം പ്ളാറ്റിനം, പച്ച വിഭാഗങ്ങളിൽ പെട്ടവയായിരിക്കണം. മെഡിക്കൽ-എൻജിനീയറിങ് തസ്തികകളിൽ ജോലി തേടുന്നവ൪ അതിനനുസരിച്ച യോഗ്യത നേടിയിരിക്കണം.
സ൪ട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ആശ്രിത വിസയിലുള്ളവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ അനുമതി തേടണം. ഉദേശിക്കുന്ന തസ്തികയിൽ ജോലി ചെയ്യാൻ തൊഴിൽ മന്ത്രാലയത്തിൽനിന്നുള്ള വ൪ക്ക് പെ൪മിറ്റും നേടണം. അതേസമയം സ്പോൺസ൪ഷിപ് എടുക്കുന്ന സ്ഥാപനങ്ങൾക്ക് ആശ്രിത വിസക്കാരെ ഫൈനൽ എക്സിറ്റ് അടിക്കാൻ അനുവാദമുണ്ടായിരിക്കില്ല. അത്തരം സാചര്യത്തിൽ പഴയ സ്പോൺസ൪ഷിപിലേക്ക് തിരിച്ചത്തൊൻ കഴിയും. അങ്ങിനെ തിരിച്ചത്തെുന്നവ൪ക്ക് ഒരു വ൪ഷത്തിനുശേഷം പഴയ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പുതിയ തൊഴിലുടമയെ കണ്ടത്തൊനും ജോലി ചെയ്യാനും കഴിയും.
ആശ്രിത വിസക്കാരൻ മറ്റൊരു സ്പോൺസ൪ക്ക് കീഴിൽ ജോലിയിലായിരിക്കെ അയാളുടെ യഥാ൪ഥ സ്പോൺസറുടെ തൊഴിൽ കാലാവധി അവസാനിക്കുകയും ഫൈനൽ എക്സിറ്റിലാവുകയും ചെയ്താലും ആശ്രിതന് പ്രശ്നമുണ്ടാവില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.