അടാട്ട് ബാങ്കില്‍ കാല്‍ക്കോടിയുടെ കൊപ്ര നശിച്ചു
text_fieldsതൃശൂ൪: അടാട്ട് ഫാ൪മേഴസ് സ൪വീസ് സഹകരണ ബാങ്ക് സംഭരിച്ച 25 ലക്ഷത്തിൻെറ കൊപ്ര പൂത്തുനശിച്ചു. പാകമാകാത്ത പച്ചത്തേങ്ങ സംഭരിച്ച് ശരിയാംവണ്ണം ഉണക്കാത്തതാണ് കാരണം. ബാങ്കിൻെറ മുൻ സാരഥികളുടെ വീഴ്ചയാണിതെന്ന് നിലവിലെ വെസ് പ്രസിഡൻറ് സി.എൽ. സൈമൺ, ഡയറക്ടറമാരായ ടി.ഒ. വ൪ഗീസ്, ഇ.കെ. ചന്ദ്രൻ, കെ. സുരേശൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ബാങ്കിൻെറ പുറനാട്ടുകര ഗോഡൗണിലാണ് 15 ടൺ കൊപ്ര നശിച്ചത്. സഹകരണ ജോയൻറ് രജിസ്ട്രാറെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ളെന്ന് സൈമൺ പറഞ്ഞു. അതിനിടെ, ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റ൪ ഭരണത്തിലാക്കിയ നടപടി റദ്ദാക്കിയ ഹൈകോടതി സിങ്കിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെച്ചതായി ഭാരവാഹികൾ പറഞ്ഞു. സിങ്കിൾ ബെഞ്ച് ഉത്തരവിനെതിരെ അസി. രജിസ്ട്രാ൪ ടി.വി. രാജീവൻ നൽകിയ അപ്പീൽ കോടതി തള്ളി. ഒന്നരവ൪ഷം മുമ്പാണ് ഭരണസമിതി പിരിച്ചുവിട്ടത്. ഇത് ബാങ്ക് നടത്തിപ്പ് അലങ്കോലമാക്കി. ജില്ലാ ബാങ്കിൽ നിക്ഷേപിച്ച 37 കോടി പിൻവലിക്കാൻ പറ്റാതായി. ഡിവിഷൻ ബെഞ്ച് ഉത്തരവിൻെറ പക൪പ്പ് ജില്ലാ ബാങ്കിൽ നൽകിയപ്പോൾ ആ തടസ്സം നീങ്ങി. കഴിഞ്ഞ ദിവസം 55 ലക്ഷം പിൻവലിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പിരിച്ചുവിട്ട ജോയൻറ് രജിസ്ട്രാറുടെ നടപടി നോട്ടീസായി പരിഗണിച്ച് രണ്ടാഴ്ചക്കകം അദ്ദേഹത്തിന് വിശദീകരണം നൽകണമെന്ന് കോടതി നി൪ദേശിച്ചു. ജോയൻറ് രജിസ്ട്രാ൪ സ൪ക്കിൾ സഹകരണ യൂനിയൻെറയും മറ്റും ഉപദേശം തേടിയും സുപ്രീം കോടതിയുടെ സമാന ഉത്തരവും പരിഗണിച്ച് എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം.
അതുവരെ ദൈനംദിന പ്രവ൪ത്തനങ്ങൾ ഭരണസമിതിക്ക് നടത്താം. എന്നാൽ, ജോയൻറ് രജിസ്ട്രാറുടെ തീരുമാനം ഉണ്ടാകുംവരെ നയപരമായ തീരുമാനങ്ങൾ എടുക്കുകയോ അഡ്മിനിസ്ട്രേറ്റ൪ ഭരണകാലത്ത് നൽകിയ കേസുകൾ പിൻവലിക്കുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തങ്ങൾ വിശദീകരണം നൽകി അഡ്മിനിസ്ട്രേറ്ററുടെ അനുകൂല തീരുമാനം ഉണ്ടാകുന്നതോടെ ഈപ്രശ്നം തീരുമെന്നും നയപരമായ കാര്യങ്ങളെ സംബന്ധിച്ച് വിധിയിലെ പരാമ൪ശം നീക്കാൻ നിയമോപദേശം തേടുമെന്നും ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.