Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2013 4:55 PM IST Updated On
date_range 4 July 2013 4:55 PM IST‘നിതാഖാത്തി’ല്‍ പൊലിഞ്ഞത് ബഷീറിന്‍െറ സ്വപ്നങ്ങള്‍
text_fieldsbookmark_border
പുക്കാട്ടുപടി: നിതാഖാത്തിൽ പൊലി ഞ്ഞത് 10 വ൪ഷമായി കടലിനക്കരെ ബഷീ൪ സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ. കടലിനക്കരെ നല്ലൊരു ഭാവി സ്വപ്നം കണ്ട് മുന്നോട്ടുപോകുന്നതിനിടെയാണ് ‘നിതാഖാത്’ നിയമം ബഷീറിനും കുടുംബത്തിനും ഇരുട്ടടിയായത്. സൗദി അറേബ്യയിലെ അൽ ഹസയിൽ പ്ളാസ്റ്റിക് ഹോൾസെയിൽ വ്യാപാരിയായിരുന്നു ഇദ്ദേഹം. ‘നിതാഖാത്’ നിയമത്തിൻെറ കുരുക്കുമൂലം മിക്ക ചില്ലറ കച്ചവട സ്ഥാപനങ്ങളും പൂട്ടിയതോടെ ഇയാൾക്ക് പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന തുകകൾ എല്ലാം കടലാസിലൊതുങ്ങി. ഏകദേശം ഒരു കോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് പറയപ്പെടുന്നത്. പലരും കിട്ടിയ തുകക്ക് സ്ഥാപനങ്ങൾ വിറ്റ് നാടുവിട്ടു. ഇതോടെ സാമ്പത്തിക ബാധ്യത വ൪ധിക്കുകയും സ്വന്തം സ്ഥാപനം അടക്കുകയും ചെയ്തു. തുട൪ന്ന് സ്പോൺസ൪ ഇടപെടുകയും ഇഖാമയും യാത്രാരേഖകളുമെല്ലാം പിടിച്ചുവെക്കുകയുമായിരുന്നു. ഭാര്യയും മൂന്ന് മക്കളുമൊത്തായിരുന്നു താമസം. ഭാര്യ തസ്ലീന ഒരു വ൪ഷം മുമ്പുവരെ അധ്യാപികയായി ജോലി നോക്കിയിരുന്നു. പ്രസവവുമായി ബന്ധപ്പെട്ട് ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതിന് മുമ്പും കച്ചവടവുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം ഇദ്ദേഹം അതിജയിച്ചിരുന്നു.
എന്നാൽ, ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ബഷീ൪ കാത്തുനിന്നില്ല. തൻെറ സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞപ്പോൾ ബഷീ൪ ജീവിതം തന്നെ പാതിവഴിയിൽ ഉപേക്ഷിക്കുക യായിരുന്നു. മരണവിവരം വീട്ടിലറിഞ്ഞതോടെ തക൪ന്ന ഹൃദയത്തോടെ കഴിയുകയാണ് മാതാപിതാക്കൾ. മാതാവ് ഐഷാ ബീവിയെ, ഇതറിഞ്ഞതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഷീറിൻെറ വേ൪പാടിൽ മനംനൊന്ത് കഴിയുകയാണ് കുടുംബം. മൃതദേഹം സൗദിയിൽ തന്നെ മറവുചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി നാട്ടിൽ നിന്നും ‘അഫിഡവിറ്റ്’ ഈമെയിലായി അയച്ചുകൊടുത്തിട്ടുണ്ട്്.
നാട്ടിലുള്ള മന്ത്രിമാരുടെയും മറ്റും ഇടപെടലുകളിലൂടെ അടുത്ത ദിവസം തന്നെ യാത്രാ രേഖകൾ ശരിയാക്കുകയും മൃതദേഹം മറവുചെയ്യാൻ സാധ്യമാകുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story