കുഞ്ഞുങ്ങളെ വിറ്റ സംഭവം മാതാവിനും പങ്കുണ്ടെന്ന് സൂചന; അഭിഭാഷകയും നിരീക്ഷണത്തില്‍
text_fieldsകാസ൪കോട്: 1.60 ലക്ഷം രൂപക്ക് രണ്ട് കുഞ്ഞുങ്ങളെ വിറ്റ സംഭവത്തിൽ മാതാവിനും പങ്കുണ്ടെന്ന് സൂചന. ഇടനിലക്കാരിയായി പ്രവ൪ത്തിച്ച മംഗലാപുരത്തെ അഭിഭാഷകയും നിരീക്ഷണത്തിലാണ്. ഇരുവരെയും ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുക്കും. കുട്ടികളെ വിലക്കെടുത്തവരും കേസിൽ കുടുങ്ങും.
കാസ൪കോട് കടപ്പുറത്ത് സൂനാമി കോളനിയിൽ താമസിക്കുന്ന രതീഷ് (31), കൂടെ താമസിക്കുന്ന പ്രേമ എന്നിവരുടെ ആറുമാസവും രണ്ട് വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികളെയാണ് വിൽപന നടത്തിയത്. രതീഷിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിറ്റ കുട്ടികളിലൊരാളെയും കണ്ടെത്തി.
രണ്ടാഴ്ച മുമ്പ് മംഗലാപുരത്ത് വിൽപന നടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. മംഗലാപുരത്തെ അഭിഭാഷക മുഖേന ലക്ഷം രൂപക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂത്ത കുട്ടിയെ ഒന്നരവ൪ഷം മുമ്പ് എട്ടുമാസം പ്രായമുള്ളപ്പോഴാണ് 60,000 രൂപക്ക് വിറ്റത്. ഈ കുട്ടി ക൪ണാടക ഉഡുപ്പിയിലെ ഒരു വീട്ടിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താനായില്ല.
ആ൪ഭാട ജീവിതം നയിക്കാൻ എളുപ്പത്തിൽ പണമുണ്ടാക്കാനാണ് കുട്ടികളെ വിറ്റതെന്ന് രതീഷ് പൊലീസിന് മൊഴി നൽകി. ഇത് പ്രേമയുടെ അറിവോടെയാണെന്നാണ് പൊലീസിൻെറ നിഗമനം. മത്സ്യത്തൊഴിലാളിയായിരുന്ന രതീഷ് ആ തൊഴിൽ ഉപേക്ഷിച്ച് മംഗലാപുരത്ത് ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രേമയുമായി അടുപ്പത്തിലായത്. വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭ൪ത്താവ് മരിച്ച പ്രേമക്ക് മൂന്ന് മക്കളുണ്ട്. കുട്ടികൾ മരിച്ചുവെന്നാണ് അയൽക്കാരോട് പറഞ്ഞത്. രതീഷും പ്രേമയും കുറേ നാൾ മംഗലാപുരത്ത് താമസിച്ചിരുന്നു. അവിടുന്ന് ജന്മം നൽകിയ കുഞ്ഞിനെയാണ് വിൽപന നടത്തിയത്. ഇതിനിടെ രതീഷ് ഒഴിവാക്കാൻ ശ്രമിച്ചതിനെ തുട൪ന്ന് പ്രേമ അയാൾക്കെതിരെ പീഡനം ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ കാസ൪കോട് സി.ഐ സി.കെ. സുനിൽ കുമാ൪, വനിത എസ്.ഐ സുധ എന്നിവ൪ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുങ്ങളുടെ വിൽപന സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.