Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2013 4:48 PM IST Updated On
date_range 5 July 2013 4:48 PM ISTതീരദേശങ്ങളില്‍ മഴ ശക്തമായി; 25ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
text_fieldsbookmark_border
മംഗലാപുരം: തീരദേശ ക൪ണാടകയിലെ ഉഡുപ്പി, ദക്ഷിണകനറ ജില്ലകളിൽ മൂന്ന് ദിവസമായുള്ള തുട൪ച്ചയായ മഴയെ തുട൪ന്ന് പുഴകൾ കരകവിഞ്ഞൊഴുകി. വെള്ളപ്പൊക്കത്തെ തുട൪ന്ന് കുന്താപുരം ഭാഗത്തെ 20 ഓളം കുടുംബങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപാ൪പ്പിച്ചു.
സൗപ൪ണിക, പയസ്വിനി, നേത്രാവതി പുഴകളാണ് കരകവിഞ്ഞൊഴുകിയത്. നേത്രാവതി പുഴ കടന്നുപോകുന്ന കുമാരധാരയിൽ വെള്ളം കരകവിഞ്ഞൊഴുകിയതോടെ ഉപ്പിനങ്ങാടി-കഡബ സംസ്ഥാനപാതയിൽ വെള്ളം കയറി ഗതാഗതം ദുസ്സഹമായി.
കനത്ത മഴയെ തുട൪ന്ന് കുടക് ജില്ലയിലും ചിക്മഗളൂരു ജില്ലയിലെ ശൃംഖേരി, കൊപ്പ താലൂക്കുകളിലും ദക്ഷിണകനറ ജില്ലയിലെ പുത്തൂ൪, സുള്ള്യ, ബൽത്തങ്ങടി താലൂക്കുകളിൽ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ശക്തമായ കാറ്റിൽ മരം പൊട്ടിവീണ് വീടുകൾ തക൪ന്നു. ഇരു ജില്ലകളിലെയും വിവിധ പ്രദേശങ്ങളിലെ വൈദ്യുതിബന്ധം താറുമാറായി. അമ്പലമൊഗരു, ഇച്ചിലമ്പാടി, സോമേശ്വ൪ എന്നിവിടങ്ങളിലാണ് മരം പൊട്ടിവീണ് വീടുകൾ തക൪ന്നത്. നേത്രാവതി പുഴ കരകവിഞ്ഞതോടെ ജെപ്പിനമുകുരു, മല്ലാകാ൪ജുന അമ്പലത്തിൻെറ സമീപപ്രദേശങ്ങൾ, ഗുരുവന ക്ഷേത്ര പരിസരം, കല്ലാപ്പ്, പട്ള, ബംഗരെ തുടങ്ങിയ സ്ഥങ്ങളിലും വെള്ളം കയറി.
48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയും 45-55 കിലോമീറ്റ൪ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story