ഇളവരേശന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsചെന്നൈ/കോയമ്പത്തൂ൪: ധ൪മപുരിയിൽ സവ൪ണയുവതിയെ വിവാഹം കഴിച്ച ദലിത് യുവാവ് ഇളവരശൻെറ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട്.
മൃതദേഹത്തിൻെറ മറ്റിടങ്ങളിൽ പോറലുകളാണുള്ളതെന്നും പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ പറയുന്നു. വലത് കൈ ഒടിഞ്ഞിട്ടുണ്ട്. തലച്ചോ൪ ചിന്നിച്ചിതറിയ നിലയിലായിരുന്നു. വസ്ത്രങ്ങളിൽ ഗ്രീസ് പുരണ്ടിരുന്നതായും റിപ്പോ൪ട്ടിൽ പറയുന്നു.
അതേസമയം, മേഖലയിൽ തീവണ്ടിക്കു മുന്നിൽ ആരെങ്കിലും അപകടത്തിൽ പെട്ടതായി റിപ്പോ൪ട്ട് ചെയ്യപ്പെടാത്തത് സംശയം വ൪ധിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തിനു ശേഷം വരുന്ന ധ൪മപുരി, ഒസൂ൪ റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടിക്കു മുന്നിൽ ആരെങ്കിലും അപകടത്തിൽ പെട്ടതായി ആരും റിപ്പോ൪ട്ട് ചെയ്തിട്ടില്ളെന്ന് ‘ദി ഹിന്ദു’ പത്രം റിപ്പോ൪ട്ട് ചെയ്തു.
സാധാരണഗതിയിൽ ഇങ്ങനെ ആരെങ്കിലും അപകടത്തിൽപെട്ടാൽ ലോക്കോപൈലറ്റ് തൊട്ടടുത്ത സ്റ്റേഷൻ മാസ്റ്റ൪ക്ക് റിപ്പോ൪ട്ട് ചെയ്യുമെന്നും ഈ സംഭവത്തിൽ അങ്ങനെ ഉണ്ടായിട്ടില്ളെന്നുമാണ് റിപ്പോ൪ട്ട്. മൂന്ന് തീവണ്ടികൾ ഈ സമയങ്ങളിൽ ഇതുവഴി കടന്നുപോയിട്ടുണ്ട്. എന്നാൽ, ഒരു ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്റ൪ക്ക് മൊബൈൽഫോൺ സന്ദേശം അയച്ചിരുന്നതായും വാ൪ത്തയുണ്ട്. ഇതിലെ ആശയക്കുഴപ്പം തീ൪ക്കാൻ കു൪ള എക്സ്പ്രസിലെ ലോക്കോ പൈലറ്റുമാരായ മോഹൻകുമാ൪, സുരേഷ്കുമാ൪ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. ധ൪മപുരി സ്റ്റേഷൻ മാനേജറോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ നി൪ദേശിച്ചിട്ടുണ്ട്.
ഇതിനിടെ, ഇളവരശൻെറ മരണം സംബന്ധിച്ച കേസ് ശനിയാഴ്ച റെയിൽവേ പൊലീസിൽനിന്ന് തമിഴ്നാട് പൊലീസ് ഏറ്റെടുത്തു. ഹറൂ൪ ഡി.എസ്.പി എം. സമ്പത്തിൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക.
മേൽജാതിയായ വണ്ണിയാ൪ സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ദലിത് വിഭാഗക്കാരനായ ഇളവരശനെ വ്യാഴാഴ്ചയാണ് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടത്. ധ൪മപുരി ജില്ലയിലെ നൈകൻകോട്ടയിലെ നതാം കോളനിവാസിയാണ് ഇളവരശൻ. വിവാഹത്തെ തുട൪ന്ന് വണ്ണിയാ൪ സമുദായംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് ദലിത൪ക്കുനേരെ വൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിൻെറ തുട൪ച്ചയായി ഇളവരശനെ കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. മദ്രാസ് ഹൈകോടതിയുടെ നി൪ദേശപ്രകാരം ഇളവരശൻെറ മൃതദേഹം ധ൪മപുരി മെഡിക്കൽ കോളജ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായി വന്നാൽ രണ്ടാമതും പോസ്റ്റ്മോ൪ട്ടം നടത്തേണ്ടിവരുമെന്നും കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ധ൪മപുരിയിൽ ഇപ്പോഴും സംഘ൪ഷാവസ്ഥ തുടരുകയാണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ധ൪മപുരി ജില്ലാ ഗവ. ആശുപത്രിയിൽ ശനിയാഴ്ചയും വൻ ജനക്കൂട്ടമാണ് എത്തിയത്.
രാഷ്ട്രീയ നേതാക്കളുടെ സന്ദ൪ശനത്തിനും പ്രതിഷേധ പരിപാടികൾക്കും കടുത്ത നിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്. ദലിത്-സവ൪ണ കേന്ദ്രങ്ങളിലും പൊലീസ് ജാഗ്രത പുല൪ത്തുന്നുണ്ട്.
ഇളവരശനെ മൂന്നംഗസംഘം അടിച്ചുകൊന്നു -മാതാപിതാക്കൾ
കോയമ്പത്തൂ൪: ധ൪മപുരിയിൽ കൊല്ലപ്പെട്ട ഇളവരശൻെറ മാതാപിതാക്കൾ ജില്ലാ കലക്ട൪ വി. ലില്ലിക്ക് പരാതി നൽകി. മകനെ മൂന്നംഗസംഘം അടിച്ചുകൊലപ്പെടുത്തിയതായാണ് മാതാപിതാക്കളായ ഇളങ്കോയും ഹംസവേണിയും ആരോപിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികളുണ്ടെന്നും ഇവ൪ അറിയിച്ചു. കൊലക്ക് പിന്നിൽ പ്രവ൪ത്തിച്ച ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 12 പേരുടെ വിവരങ്ങളും പരാതിയിലുണ്ട്. അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സംഭവദിവസം രാവിലെ ഇളവരശൻ പിതാവിൻെറ എ.ടി.എം കാ൪ഡിൽനിന്ന് 9,000 രൂപ പിൻവലിച്ചിരുന്നു. ഇതിൽ 2000 രൂപയെടുത്ത് ബാക്കി 7000 രൂപ വീട്ടിൽ നൽകിയ ശേഷമാണ് ബൈക്കിൽ പുറത്തേക്ക് പോയത്. ആത്മഹത്യ ചെയ്യാനുള്ള മാനസികാസ്വാസ്ഥ്യം മകൻ പ്രകടിപ്പിച്ചിരുന്നില്ളെന്നും വീട്ടുകാ൪ പറയുന്നു. വേ൪പിരിഞ്ഞ ഭാര്യ ദിവ്യ കുറച്ചുകാലം മാതാവിനൊപ്പം കഴിഞ്ഞതിനുശേഷം തിരിച്ചത്തെുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇളവരശൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.