ഇവള്‍, ഈ പൊലീസ്റ്റേഷനിലെ അരുമ...
text_fieldsജയ്പൂ൪: പൊലീസുകാ൪ എന്നു കേൾക്കുമ്പോൾതന്നെ പേടിച്ചോടുന്നവരാണ് കുട്ടികൾ. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്കും കാക്കി വേഷക്കാരുടെ അരികിലേക്കും ഇരും കയ്യും നീട്ടി ചിരിച്ചുകൊണ്ട് ഓടിയടുക്കുന്ന കൊച്ചുമിടുക്കിയെ കുറിച്ച് നിങ്ങൾക്കറിയാമോ..? പൊലീസുകാരുടെ അരുമയായി ജീവിതം ആസ്വദിക്കുന്ന പത്തുവയസ്സുകാരിയുടെ കഥയാണിത്.
പൊലീസുകാരെയും പൊലീസ് സ്റ്റേഷനെയും കുറിച്ച് പഴകിപ്പതിഞ്ഞ എല്ലാ ധാരണകളും തിരുത്തുന്നതാണ് ജയ്പൂരിലെ കോത്വാലി സ്റ്റേഷനിൽനിന്നുള്ള വ൪ത്തമാനം. അമ്മ ഉപേക്ഷിച്ച കൊച്ചുപെൺകുട്ടിക്ക് കൂട്ടും കൂടുമൊരുക്കി ആഹ്ളാദം പങ്കുവെക്കുകയാണ് ഇവിടെയുള്ളവ൪.
രണ്ടു വ൪ഷമായി മസ്കൻ എന്ന പത്തുവയസുകാരിയുടെ ചുറ്റുവട്ടത്താണ് ഇവിടെയുള്ള പൊലീസുകാരുടെ ജീവിതം. അവൾക്കൊപ്പം കളിച്ചും സ്കൂൾ യൂണിഫോമും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും വാങ്ങിയും ഫീസടച്ചും ഭക്ഷണം കഴിപ്പിച്ചും അക്ഷരാ൪ഥത്തിൽ രക്ഷാക൪തൃത്വം ഏറ്റെടുത്തിരിക്കുയാണ് ഇവ൪. മസ്കന്റെ ഏതാവശ്യവും നിറവേറ്റാൻ മൽസരിക്കുന്ന കാഴ്ചയാണ് ഇവിടെ. സ്കൂളിൽനിന്ന് മടങ്ങിയെത്തിയ മസ്കൻ സന്തോഷത്തോടെ ഓടിച്ചാടിക്കളിക്കുന്നതും സ്റ്റേഷൻ ഹൗസ് ഒഫീസറുടെ ലാപ്ടോപ്പിൽ മറ്റു വനിതാ പൊലീസുകാരുമായി ചാറ്റു ചെയ്യുന്നതും കൗതുകമേറിയ കാഴ്ചയാണ്.
സമധാനത്തിന്റെയും സന്തോഷത്തിന്റെയും കുഞ്ഞുതൂവലുകൾ ആണ് മസ്കൻ ഇവിടെ പരത്തുന്നത്. മുഴുക്കുടിയൻ ആണ് മസ്ക്കന്റെ പിതാവ് രാകേശ്. ഒരിക്കലും കുഞ്ഞിനെ ശ്രദ്ധിക്കാറില്ലായിരുന്നു- സ്റ്റേഷൻ ഹൗസ് ഓഫീസ൪ പുഷ്പേന്ദ്ര സിങ് പറയുന്നു. മസ്കന് രണ്ടു വയസ്സായപ്പോൾ സഹോദരനുമായി അമ്മ അവരുടെ വീട്ടിലേക്ക് പോയി. അഛനും മുത്തഛനും അടുത്ത് തനിച്ചായി മസ്കൻ. ആരും ശ്രദ്ധിക്കാനില്ലാതെ വിശപ്പിന്റെും പട്ടിണിയുടെയും നാളുകളായിരുന്നു പിന്നെ ആ പിഞ്ചു കുഞ്ഞിന് കൂട്ട്.
രണ്ടു വ൪ഷം മുമ്പ് യാദൃഛികമായി അവിടെ എത്തിയ കോൺസ്റ്റബിൾമാരായ ത്രിലോക്സിങ്ങും പ്രകാശ് ചന്ദും കൊച്ചുകുഞ്ഞിന്റെ ന൪മം കല൪ന്ന വാക്ചാതുരിയും ഉൽസാഹവും കണ്ട് അൽഭുതപ്പെട്ടു. സ്റ്റേഷന്റെ ചാ൪ജ് വഹിക്കുന്നയാൾക്ക് കുട്ടിയെ കുറിച്ച് പറഞ്ഞുകൊടുത്തു. കുഞ്ഞിനെ സഹായിക്കാൻ ഉദ്ദേശിക്കുന്നവ൪ കഴിയുന്ന സഹായം നൽകമെന്ന അഭ്യ൪ഥനക്ക് അമ്പരപ്പിക്കുന്ന പ്രതികരണമാണ് പിന്നീട് സ്റ്റേഷനിൽ നിന്നുണ്ടായത്. ചില൪ നൂറും അഞ്ഞൂറും രൂപയുമായി സഹകരിച്ചപ്പോൾ സ്കുൾ ഫീസിനും യൂണിഫോമിനും മറ്റു ചിലവുകൾക്കുമുള്ള വകയായി- റാത്തോഡ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വ൪ഷമായി ഞങ്ങൾ ഒരു കുടുംബംപോലെയാണിവിടെ. തന്നെ കണ്ടെത്തിയ ത്രിലോകും ചന്ദുമാണ് മസ്കന്റെ ഇവിടുത്തെ ഏറ്റവും പ്രിയപ്പെട്ടവ൪. കഥയറിഞ്ഞ് പല സാധാരണക്കാരും മസ്കന് സഹായം മുന്നോട്ടുവെക്കുന്നുണ്ട്. ഇവിടുത്തെ പ്രമുഖ സ്കൂൾ കുട്ടിക്ക് പഠിക്കാനുള്ള അവസരവും വെച്ചുനീട്ടുന്നു. പൊലീസ് സ്റ്റേഷന്റെ ചുവരുകളിൽ പേടിയുടെ നിഴലുകൾ കാണാതെ സ്നേഹത്തിന്റെ ചിത്രം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഈ കൊച്ചു മിടുക്കിക്ക് ഒരാഗ്രഹമുണ്ട്. വലുതാവുമ്പോൾ ഒരു ഡോകട്൪ ആവണമെന്ന്. തനിക്ക് ഏറെ ഇഷ്ടമാണ് ഇവിടം എന്നും മസ്കൻ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.