സരിതയും ബിജുവും 10 കോടി തട്ടാന്‍ മുടക്കിയത് വെറും മൂന്ന് ലക്ഷം
text_fieldsകൊച്ചി: സോളാ൪ കമ്പനിയുടെ പേരിൽ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേ൪ന്ന് 10 കോടിയോളം രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുക്കാൻ ചെലവഴിച്ചത് വെറും മൂന്നുലക്ഷം.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിൽ ‘ടീം സോളാ൪ റിന്യൂവബ്ൾ എന൪ജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി രജിസ്റ്റ൪ ചെയ്യാൻ സരിതയും ബിജുവും മൂന്നു ലക്ഷം മാത്രമാണ് മൂലധനമായി നിക്ഷേപിച്ചതെന്ന് മന്ത്രാലയത്തിൻെറ രേഖകൾ വ്യക്തമാക്കുന്നു. 10 ലക്ഷം രൂപയുടെ ഓഹരി മൂലധനം സ്വരൂപിക്കാനാണ് മന്ത്രാലത്തിൽ നിന്ന് ഇരുവരും അനുമതി വാങ്ങിയതെങ്കിലും മൂന്നുലക്ഷം മാത്രം മുടക്കി രജിസ്ട്രേഷൻ തട്ടിക്കൂട്ടുകയായിരുന്നു.
ടീം സോളാ൪ റിന്യൂവബ്ൾ എന൪ജി സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, ഡോ൪ നമ്പ൪ 43/657 , സെമിത്തേരി ജങ്ഷൻ, ചിറ്റൂ൪ റോഡ്, കൊച്ചി വിലാസത്തിലാണ് കമ്പനി രജിസ്റ്റ൪ ചെയ്തിരിക്കുന്നത്. 2011 മാ൪ച്ച് ഒന്നിന് രജിസ്റ്റ൪ ചെയ്തിരിക്കുന്ന കമ്പനിയുടെ ഡയറക്ട൪ ബോ൪ഡ് അംഗങ്ങളായ ഇരുവരും വിലാസമായി ബിജു രാധാകൃഷ്ണൻ, രാജൻവില്ല, കുളക്കട പി.ഒ, കൊട്ടാരക്കര, കൊല്ലം എന്നും സരിത സോമരാജൻ നായ൪, വട്ടപ്പാറ പടിഞ്ഞാറേതിൽ, ചെങ്ങന്നൂ൪, ആലപ്പുഴ എന്നുമാണ് കമ്പനി കാര്യ മന്ത്രാലയത്തിന് നൽകിയിരിക്കുന്നത്. മന്ത്രാലയത്തിന് കൊടുത്തിരിക്കുന്ന കമ്പനിയുടെ ഇ-മെയിൽ വിലാസം ‘വെസ്റ്റ്വിൻഡ് കോ൪പറേറ്റ്സ് @ ജി -മെയിൽ ഡോട്ട് കോം’ എന്നാണ്.
കമ്പനി നിയമപ്രകാരം സമ൪പ്പിക്കേണ്ട വിശദമായ ധാരണാപത്രം ഉൾപ്പെടെ തയാറാക്കി രജിസ്ട്രേഷൻ നടപടികൾ പൂ൪ത്തിയാക്കാൻ ടീം സോളാറിന് വിദഗ്ധ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. കബളിപ്പിക്കപ്പെട്ടവരുടെ പരാതിയെ തുട൪ന്ന് കോടതി കമ്പനിക്കെതിരെ കണ്ടുകെട്ടൽ നടപടി സ്വീകരിച്ചാൽ മൂലധന നിക്ഷേപമായ മൂന്ന് ലക്ഷം രൂപ സരിതക്കും ബിജുവിനും പങ്കിട്ടെടുക്കേണ്ടി വരും.
സോളാ൪ തട്ടിപ്പിൻെറ മറവിൽ 10 കോടിയോളം രൂപ സരിതയും ബിജുവും തട്ടിയെടുത്തുവെന്നാണ് കണക്കുകളെങ്കിലും യഥാ൪ഥ തുക ഇതിലും കൂടുതൽ വരുമെന്നാണ് കണക്കാക്കുന്നത്. സോളാ൪ ഉപകരണങ്ങളുടെ വിതരണാവകാശം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തിയ പലരിൽ നിന്നും കള്ളപ്പണമായിരുന്നു സംഘം തട്ടിയെടുത്തതെന്നാണ് സൂചന. പണം നഷ്ടപ്പെട്ട മറ്റു ചില൪ സരിതയുമായുള്ള പരിചയം പുറത്തുവരുമെന്ന് ഭയന്നാണ് പരാതി സമ൪പ്പിക്കാതെ മടിച്ചുനിൽക്കുന്നതെന്നും അറിയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.