പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണച്ചുമതല നല്‍കിയത് കോടികള്‍ നഷ്ടമാക്കി -സി.എ.ജി
text_fieldsതിരുവനന്തപുരം: സ൪ക്കാ൪ ജോലികൾ പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് നടത്തിയതുവഴി കോടികളുടെ അധികബാധ്യതയും കരാറുകാ൪ക്ക് വൻസാമ്പത്തിക നേട്ടവും ഉണ്ടായതായി കണ്ടെത്തൽ. 888.50 കോടിവരുന്ന 128 മരാമത്തുപണികളിൽ 104.81 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറലിൻെറ (സി.എ.ജി) 201112 വ൪ഷത്തെ ഓഡിറ്റ് റിപ്പോ൪ട്ട്. ഈ സ്ഥാപനങ്ങൾ കരാറുകാ൪ മുഖേനയാണ് പണി നടത്തിയത്. ആഭ്യന്തരം, ടൂറിസം, പൊതുമരാമത്ത്, ജലവിഭവം, ആരോഗ്യ കുടുംബക്ഷേമം, വിദ്യാഭ്യാസം, പട്ടികജാതി വ൪ഗം തുടങ്ങിയവയാണ് പൊതുമേഖലാ സ്ഥാപനങ്ങളെ നി൪മാണപ്രവ൪ത്തനങ്ങൾ ഏൽപ്പിച്ച വകുപ്പുകൾ. കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോ൪പറേഷൻ (കെ.എസ്.സി.സി), സംസ്ഥാന വ്യാവസായിക സാങ്കേതിക ഉപദേശക സംഘടന (കിറ്റ്കോ), ചെറുകിട വ്യവസായ വികസന കോ൪പറേഷൻ (സിഡ്കോ), വെയ൪ഹൗസിങ് കോ൪പറേഷൻ, സംസ്ഥാന പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോ൪പറേഷൻ (കെ.എസ്.പി.എച്ച്.സി.സി), റോഡ്സ് ആൻഡ് ബ്രിഡ്ജസ് വികസന കോ൪പറേഷൻ കേരള (ആ൪.ബി.ഡി.സി.കെ), ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോ൪പറേഷൻ (കെ.എസ്.ഐ.എൻ.സി), മാരിടൈം വികസന കോ൪പറേഷൻ (കെ.എസ്.എം.ഡി.സി), ട്രാവൻകൂ൪ സിമൻറ്സ് (ടി.സി.എൽ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെയാണ് നി൪മാണചുമതല ഏൽപ്പിച്ചത്. 123.05 കോടിയുടെ 29 പണികൾക്കായി 7.49 കോടിയുടെ മൊത്ത ബാധ്യതയാണ് ഉപദേശക ഫീസ് ഇനത്തിൽ കൈക്കലാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.