‘കല്‍ക്കരിപ്പാടം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറുമായി പങ്കുവെക്കണം’
text_fieldsന്യൂദൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ അന്വേഷണ റിപ്പോ൪ട്ട് മറ്റാരുമായും പങ്കുവെക്കരുതെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോ൪ട്ട് കേന്ദ്ര സ൪ക്കാറുമായി പങ്കുവെക്കാൻ അനുവദിക്കണമെന്നും അന്വേഷണസംഘം പുനഃസംഘടിപ്പിക്കണമെന്നും സി.ബി.ഐ സുപ്രീംകോടതിയോട് അഭ്യ൪ഥിച്ചു. ഈ ആവശ്യങ്ങളുന്നയിച്ച് സി.ബി.ഐ സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ സമ൪പ്പിച്ചു. ഇത് കൂടാതെ കൽക്കരിപ്പാടം അഴിമതി അന്വേഷണ പുരോഗതി റിപ്പോ൪ട്ട് മുദ്ര വെച്ച കവറിൽ സി.ബി.ഐ സുപ്രീംകോടതിയിൽ സമ൪പ്പിച്ചു.
കൽക്കരിപ്പാട അന്വേഷണ റിപ്പോ൪ട്ട് സ൪ക്കാറുമായി പങ്കുവെച്ചതിനും റിപ്പോ൪ട്ടിൽ തിരുത്തലുകൾ വരുത്തിയതിനും സി.ബി.ഐയെ നേരത്തേ സുപ്രീംകോടതി രൂക്ഷമായി വിമ൪ശിച്ചിരുന്നു. തുട൪ന്ന് അന്വേഷണ റിപ്പോ൪ട്ട് സുപ്രീംകോടതിയിലല്ലാതെ മറ്റാരുമായി പങ്കു വെക്കരുതെന്നും അന്വേഷണ സംഘത്തെ മാറ്റരുതെന്നും ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി നി൪ദേശിച്ചു. സി.ബി.ഐയെ സ്വതന്ത്രമാക്കാനുള്ള മറ്റൊരു നി൪ദേശവും പരമോന്നത കോടതി നൽകി. കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാറിൻെറ രാജിയിലാണ് കോടതി വിമ൪ശം കലാശിച്ചത്. അതിന് ശേഷം സി.ബി.ഐയെ സ്വതന്ത്രമാക്കാൻ കേന്ദ്രസ൪ക്കാ൪ സമിതിയെ നിയോഗിക്കുകയും സമിതിയുടെ ശിപാ൪ശകൾ അംഗീകരിക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞാണ് സുപ്രധാനമായ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയിൽ അപേക്ഷ സമ൪പ്പിച്ചിരിക്കുന്നത്. ദൽഹി പൊലീസ് പ്രത്യേക നിയമപ്രകാരമാണ് സി.ബി.ഐ രൂപവത്കരിച്ചതെന്നും അതിനാൽ സി.ബി.ഐ ഉദ്യോഗസ്ഥ൪ ദൽഹി പോലീസിനെ പോലെ പ്രവ൪ത്തിക്കേണ്ടതുണ്ടെന്നും അപേക്ഷയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.