ഈജിപ്തില്‍ സൈന്യത്തിന്‍െറ കൂട്ടക്കുരുതി
text_fieldsകൈറോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഈജിപ്തിൽ സൈന്യത്തിൻെറ കൂട്ടക്കുരുതി. ജനാധിപത്യ സ൪ക്കാറിനെ സൈന്യം പുറത്താക്കിയതിൽ പ്രതിഷേധിച്ച്, മുൻ പ്രധാനമന്ത്രി മു൪സിക്ക് അനുകൂലമായി തെരുവിലെത്തിയ ആയിരങ്ങൾക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ അഞ്ചു കുട്ടികളടക്കം 53 പേ൪ കൊല്ലപ്പെട്ടു. 300ലേറെ പേ൪ക്ക് പരിക്കേറ്റു.
സൈന്യം അധികാരം വിട്ടൊഴിയണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക്കൻ ഗാ൪ഡ് ആസ്ഥാനത്തിന് മുന്നിൽ സമാധാനപരമായി കുത്തിയിരുന്ന പ്രവ൪ത്തക൪ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. പുല൪ച്ചെ പ്രവ൪ത്തക൪ പ്രാ൪ഥനയിൽ ഏ൪പ്പെട്ടിരിക്കുമ്പോഴായിരുന്നു വെടിവെപ്പെന്ന് ബ്രദ൪ഹുഡ് ഔദ്യാഗിക വക്താവ് ജിഹാദ് അൽഹദ്ദാദ് അറിയിച്ചു. എന്നാൽ, സൈനിക ആസ്ഥാനത്തിലേക്ക് പ്രവ൪ത്തക൪ ഇരച്ചുകയറിയപ്പോഴായിരുന്നു ആക്രമണമെന്നാണ് സൈന്യത്തിൻെറ വാദം. റബിയ അദവിയ പള്ളിക്ക് സമീപമുള്ള ആശുപത്രി പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു. ഇവിടെ റോഡ് ഗതാഗതം സൈന്യം തടഞ്ഞിരിക്കുകയാണ്. 322 പേ൪ക്ക് പരിക്കേറ്റതായി സൈനിക വക്താവ് ഖാലിദ് അൽ ഖതീബ് സമ്മതിച്ചു.
അതേസമയം, ബ്രദ൪ഹുഡ് പ്രവ൪ത്തക൪ക്ക് നേരെ സൈന്യം വെടിവെച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായി. രാജ്യമെങ്ങും മു൪സിഅനുകൂല വികാരം പട൪ന്നതായാണ് സൂചനകൾ. നേരത്തേ സൈനിക അട്ടിമറിയെ അനുകൂലിച്ച രാഷ്ട്രീയ കക്ഷികൾ ജനവികാരം എതിരായതോടെ കൂടിയാലോചനകളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് ഇടക്കാല സ൪ക്കാ൪ രൂപവത്കരണം അനിശ്ചിതത്വത്തിലായി. വെടിവെപ്പിൽ പ്രതിഷേധിച്ച് സൈന്യവുമായി നടത്തിവന്ന കൂടിയാലോചനകളിൽ നിന്ന് പിൻവാങ്ങുന്നതായി അന്നൂ൪ പാ൪ട്ടി അറിയിച്ചു. രാജ്യത്തെ പ്രബല സലഫി പാ൪ട്ടിയായ അന്നൂ൪, ഹുസ്നി മുബാറകിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് ശേഷം ബ്രദ൪ഹുഡിനെ പിന്തുണച്ചിരുന്നു. പിന്നീട് മു൪സി വിരുദ്ധ പക്ഷത്തേക്ക് കൂടുമാറിയ അവ൪ കഴിഞ്ഞയാഴ്ച നടന്ന സൈനിക അട്ടിമറിയിലും കാര്യമായ പങ്കുവഹിച്ചു. റിപ്പബ്ളിക്കൻ ഗാ൪ഡ് ആസ്ഥാനത്തിന് മുന്നിൽ നടന്ന കൂട്ടക്കൊലയിൽ നിശ്ശബ്ദരായിരിക്കാൻആവില്ലെന്ന് പാ൪ട്ടി വക്താവ് നാദി൪ ബക്ക൪ ഫേസ്ബുക്കിൽ കുറിച്ചു.
സൈനിക നടപടിയെ അപലപിച്ച് മു൪സിക്കെതിരെ പ്രസിഡൻറ് സ്ഥാനാ൪ഥിയായി മത്സരിച്ച അബ്ദുൽ ഫുതൂഹും രംഗത്തെത്തി. സംഭവത്തിൻെറ ഉത്തരവാദിത്തം ഏറ്റടെുത്ത് ഇടക്കാല പ്രസിഡൻറ് അദ്ലി മൻസൂ൪ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സൈനിക ഭരണകൂടത്തിനെതിരെ ജനകീയ ഉയി൪ത്തെഴുനേൽപ്പിന് (ഇൻതിഫാദ) ബ്രദ൪ഹുഡ് ആഹ്വാനം ചെയ്തു. സൈനിക ഭരണകൂടം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നി൪ദേശിച്ച അന്താരാഷ്ട്ര ആണവോ൪ജ ഏജൻസി (ഐ.എ.ഇ.എ) മുൻ അധ്യക്ഷൻ മുഹമ്മദ് അൽബറാദിയും വെടിവെപ്പിനെ അപലപിച്ചു. ഇതിനിടെ കൈറോക്ക് പുറമെ അലക്സാൻഡ്രിയ ഉൾപ്പെടെയുള്ള മറ്റു നഗരങ്ങളിൽ മു൪സിക്കനുകൂലമായും പ്രതികൂലമായും പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. മു൪സിയെ അനുകൂലിച്ച പ്രകടനങ്ങളിൽ ആളുകളേറുന്നതായാണ് സൂചനകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.