യുവതിയെ മാനംഭംഗപ്പെടുത്തി കിണറ്റിലെറിഞ്ഞു
text_fieldsബാംഗ്ളൂ൪: ഇരുപതുകാരിയെ മാനഭംഗപ്പെടുത്തിയതിനുശേഷം കിണറ്റിൽ എറിഞ്ഞു. ക൪ണാടകയിലെ ബേഗ്പള്ളി ഗ്രാമത്തിലാണ് സംഭവം. മാനഭംഗം നടന്ന് രണ്ടു ദിവസത്തിനുശേഷം കാലിമേയ്ക്കുന്നവരാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ചികിൽസയിലാണിവ൪. പുട്ടപ൪ത്തിയിലുള്ള അഡപ്പ എന്ന യുവാവുമായി ഒരു വ൪ഷമായി പ്രണയത്തിൽ ആയിരുന്നു താൻ എന്നും ഇയാൾ തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പു നൽകിയതായും താലി വാങ്ങാൻ പണം ആവശ്യപ്പെട്ടുവെന്നും യുവതി ഡോകട്൪മാരെ അറിയിച്ചു. വിജനമായ സ്ഥലത്തു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതിനുശേഷം ശരീരത്തിലെ ആഭരണങ്ങൾ കവ൪ന്ന് കിണറ്റിൽ തള്ളുകയായിരുന്നുവെന്നും പറയുന്നു. അഡപ്പക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാനഭംഗം, കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.