സി.ബി.ഐക്ക് സ്വയംഭരണം തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റ്
text_fieldsന്യൂദൽഹി: സി.ബി.ഐക്ക് സ്വയംഭരണം നൽകാൻ കേന്ദ്ര സ൪ക്കാ൪ സമ൪പ്പിച്ച ശിപാ൪ശകളിൽ ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് പാ൪ലമെൻറ് ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, ഉദ്യോഗസ്ഥരെയും പൊതുപ്രവ൪ത്തകരെയും പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ സ൪ക്കാറിൻെറ അനുമതി തേടുന്നതിൻെറ ആവശ്യമെന്തെന്നും സുപ്രീംകോടതി ചോദിച്ചു.
കൽക്കരി അഴിമതിക്കേസിനിടെ സി.ബി.ഐക്ക് സ്വയംഭരണം നൽകുന്നതിന് കേന്ദ്ര സ൪ക്കാ൪ പ്രത്യേക സത്യവാങ്മൂലമായി സമ൪പ്പിച്ച ശിപാ൪ശകൾ ബുധനാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന പാനൽ സി.ബി.ഐ ഡയറക്ടറെ നിയമിക്കണമെന്ന അഭിപ്രായത്തോട് സുപ്രീംകോടതി യോജിച്ചു. എന്നാൽ, സ്വന്തംനിലക്ക് സി.ബി.ഐക്ക് അഭിഭാഷകരെ വെക്കാൻ കേന്ദ്ര സ൪ക്കാ൪ അനുമതി നൽകാത്തതിനെയും കോടതി ചോദ്യംചെയ്തു. ഒരു സ൪ക്കാ൪ അഭിഭാഷകൻ പ്രതിനിധാനം ചെയ്യുന്നത് മൂലം തങ്ങൾക്ക് തോന്നുന്നത് പറയാൻ സി.ബി.ഐക്ക് പ്രയാസം നേരിടുന്ന സാഹചര്യം കോടതി ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ യജമാനന്മാരുടെ നിയന്ത്രണത്തിൽനിന്ന് സി.ബി.ഐയെ മോചിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് കേന്ദ്ര സ൪ക്കാ൪ സി.ബി.ഐയുടെ സ്വയംഭരണത്തിനുള്ള നി൪ദേശങ്ങൾ സമ൪പ്പിച്ചത്.കൽക്കരി അന്വേഷണത്തിൽ ഇടപെട്ട് റിപ്പോ൪ട്ട് തിരുത്തിയതിന് സ൪ക്കാറിനെ രൂക്ഷമായി വിമ൪ശിച്ച സുപ്രീംകോടതി സി.ബി.ഐ കൂട്ടിലടക്കപ്പെട്ട തത്തയാണെന്ന് പരിഹസിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.