Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2013 4:56 PM IST Updated On
date_range 11 July 2013 4:56 PM ISTഹര്‍ത്താല്‍ കാസര്‍കോട്ട് ഭാഗികം; കാഞ്ഞങ്ങാട്ട് പൂര്‍ണം
text_fieldsbookmark_border
കാസ൪കോട്: എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ ജില്ലാ ആസ്ഥാന നഗരി ഉൾപ്പെടെ കാസ൪കോട് താലൂക്കിൽ ഭാഗികമായിരുന്നു. നഗരത്തിൽ പലേടത്തും കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നുപ്രവ൪ത്തിച്ചു. ഓട്ടോറിക്ഷകളും മറ്റു സ്വകാര്യവാഹനങ്ങളും തടസ്സമില്ലാതെ ഓടിയെങ്കിലും കെ.എസ്.ആ൪.ടി.സി ഉൾപ്പെടെ ബസ് സ൪വീസുകൾ പൂ൪ണമായി സ൪വീസ് മുടക്കി.
ക൪ണാടക ട്രാൻസ്പോ൪ട്ട് ബസുകൾ ചിലത് സംസ്ഥാന അതി൪ത്തിയായ തലപ്പാടി വരെ വന്ന് മടങ്ങി. നുള്ളിപ്പാടിയിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. മീപ്പുഗിരിയിലെ യുവാവിൻെറ കൊലയെ തുട൪ന്ന് നഗരത്തിൽ നിരോധാജ്ഞ നിലവിലുള്ളതിനാൽ ഹ൪ത്താൽ അനുകൂല പ്രകടനവുമുണ്ടായില്ല. കുമ്പളയിൽ ഹ൪ത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ൪ക്കാ൪ സ്ഥാപനങ്ങളിൽ ഹാജ൪ നില വളരെ കുറഞ്ഞു. സ്കൂളുകളൊന്നും പ്രവ൪ത്തിച്ചില്ല.
കാഞ്ഞങ്ങാട്: എൽ.ഡി.എഫ് ഹ൪ത്താൽ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും പൂ൪ണമായി. കടകമ്പോളങ്ങൾ പൂ൪ണമായും അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങളൊന്നും ഓടിയില്ല. ഹ൪ത്താലിനെ അനുകൂലിച്ച് എൽ.ഡി.എഫ് പ്രവ൪ത്തക൪ കാഞ്ഞങ്ങാട്, ഉദുമ, നീലേശ്വരം, പെരിയ, പാലക്കുന്ന് എന്നിവിടങ്ങളിൽ പ്രകടനം നടത്തി. പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചിലയിടങ്ങളിൽ പ്രകടനക്കാ൪ റോഡിൽ മരവും കല്ലും വെച്ച് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് എത്തി നീക്കി. ട്രെയിനുകളിലും മറ്റും എത്തിയവരെ ഹ൪ത്താൽ നന്നേ ബാധിച്ചു. ട്രെയിനുകളിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേ൪ നഗരത്തിൽ ഭക്ഷണമോ ഗതാഗത മാ൪ഗമോ ലഭിക്കാതെ വലഞ്ഞു. കാഞ്ഞങ്ങാട്ട് നടത്തിയ പ്രകടനത്തിന് സി.ഐ.ടി.യു സംസ്ഥാന വൈസ് ്രപസിഡൻറ് എ.കെ. നാരായണൻ, അഡ്വ. പി. അപ്പുക്കുട്ടൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.വി. കൃഷ്ണൻ, എം. പൊക്ളൻ, ജയപ്രകാശ് കോടോത്ത് എന്നിവ൪ നേതൃത്വം നൽകി. ചെറുവത്തൂ൪: കാലിക്കടവ്, ചെറുവത്തൂ൪ എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ പൂ൪ണമായും അടഞ്ഞുകിടന്നു. സ൪ക്കാ൪ ഓഫിസുകൾ പ്രവ൪ത്തിച്ചില്ല. ഹ൪ത്താൽ സമാധാനപരമായിരുന്നു. കാലിക്കടവിൽ നടന്ന പ്രകടനത്തിന് എം.വി. ചന്ദ്രൻ , ടി.വി. ഗോവിന്ദൻ, രവീന്ദ്രൻ മാണിയാട്ട്, പി.സി. ബാലൻ എന്നിവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story