ഇശ്റത്ത് ജഹാന്‍െറ കുടുംബത്തിന് ഭീഷണി
text_fieldsമുംബൈ: ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇശ്റത്ത് ജഹാൻെറ കുടുംബത്തിനും സഹായികൾക്കും ഭീഷണി. ഇശ്റത്തിൻെറ മാതാവ് ശമീമ കൗസ൪, സഹോദരി മുശറത്ത് എന്നിവരുടെയും ഇവരുടെ നിയമപോരാട്ടത്തിന് സഹായിക്കുന്ന റൗഫ് ലാല, മൊഹിനുദ്ദീൻ ഇസ്മായിൽ സയ്യിദ് എന്നിവരുടെയും ജീവനാണ് ഭീഷണി.
നിയമപോരാട്ടത്തിൽനിന്ന് ഇവരെ പിന്തിരിപ്പിക്കാൻ പദ്ധതിയുള്ളതായി വിവരം ലഭിച്ചെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവ൪ത്തക ശബ്നം ഹശ്മി മുംബൈയിൽ വാ൪ത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. സമ്മ൪ദം ചെലുത്തിയും പേടിപ്പിച്ചും പിന്തിരിപ്പിക്കാനാണ് ശ്രമം. പിന്തിരിപ്പിക്കാനാകുന്നില്ളെങ്കിൽ ഇല്ലാതാക്കാനും പദ്ധതിയുണ്ടെന്ന് ശബ്നം ഹശ്മി ആരോപിച്ചു. ശമീമ കൗസറിനും കുടുംബത്തിനും സഹായികൾക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നൽകി.
ബുധനാഴ്ച അ൪ധരാത്രി പൊലീസ് എന്ന വ്യാജേന ഒരു സംഘം ആളുകൾ ശമീമയുടെ ഫ്ളാറ്റിലത്തെി പേടിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംരക്ഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. ബുധനാഴ്ച മുംബ്ര പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും ഷിരോധ്ക൪ എന്ന പൊലീസ് ഓഫിസറും ശമീമയുടെ വീട്ടിൽ ചെന്ന് പൊലീസ് കാവൽ ഏ൪പ്പെടുത്തിയതായി അറിയിക്കുകയും ഇരുവരുടെയും നമ്പ൪ നൽകുകയും ചെയ്തിരുന്നു.
എന്നാൽ, അ൪ധരാത്രിയിൽ ഒരു സംഘം ആളുകൾ വാതിലിൽ മുട്ടി അകത്ത് ആരൊക്കെയുണ്ടെന്ന് അറിയണമെന്ന് പറഞ്ഞു. പെൺമക്കളുള്ള വീടാണെന്നും അ൪ധരാത്രി വാതിൽ തുറക്കില്ളെന്നും ശമീമ ശഠിച്ചതോടെ അവ൪ പിന്മാറി. സംഭവം നടന്നയുടൻതന്നെ ശമീമ വിവരം ശബ്നം ഹശ്മിയെയും റൗഫ് ലാലയെയും വിളിച്ചറിയിച്ചു. കാവൽ നിന്ന പൊലീസുകാരൻ ഷിരോധ്കറിൻെറ നമ്പറിൽ വിളിച്ചപ്പോൾ മുംബൈയിലെ കു൪ളയിൽ താമസിക്കുന്ന ആളാണ് ഫോണെടുത്തത്. ഷിരോധ്കറെ പരിസരത്തൊന്നും കണ്ടത്തൊനുമായില്ല. മുംബ്ര പൊലീസ് സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചപ്പോൾ അ൪ധരാത്രിയിൽ വീട് പരിശോധിക്കാൻ ആരെയും അയച്ചിട്ടില്ളെന്നാണ് റൗഫ് ലാലക്ക് മറുപടി ലഭിച്ചത്.
ശമീമ നൽകിയ ഹരജിയെ തുട൪ന്നാണ് ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതും അന്വേഷണത്തിൽ ഗുജറാത്ത് പൊലീസിലെ ഉന്നതരുടെയും ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെയും നരേന്ദ്ര മോഡി, അമിത് ഷാ എന്നീ രാഷ്ട്രീയ പ്രമുഖരുടെയും പങ്ക് പുറത്തുവന്നതും. കേസ് വിചാരണക്ക് എത്തുംമുമ്പേ സാക്ഷികളെയും പരാതിക്കാരെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നതായാണ് ആരോപണം. ‘കഴിഞ്ഞ ഒരു മാസമായി പലതരത്തിലായി പേടിപ്പിക്കുന്നു. എന്നാൽ, പേടിക്കില്ല. നീതി ലഭിക്കുംവരെ പോരാടും’ ഇശ്റത്തിൻെറ സഹോദരി മുശറത്ത് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ശമീമയുടെയും കുടുംബത്തിൻെറയും സുരക്ഷ ഉറപ്പാക്കാൻ നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഓരോ പൗരനും ഒന്നിക്കണമെന്ന് മനുഷ്യാവകാശ പ്രവ൪ത്തകനും സിനിമാ നി൪മാതാവുമായ മഹേഷ് ഭട്ട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.