ആറന്മുള വിമാനത്താവളത്തിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും
text_fieldsപത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പൂ൪ണമായും ഉപേക്ഷിക്കുക, ജനങ്ങളുടെ അന്നവും വെള്ളവും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നിയമസഭാ സാമാജികരും സാംസ്കാരിക, സാമൂഹികപ്രവ൪ത്തകരും പരിസ്ഥിതി പ്രവ൪ത്തകരും ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമ൪പ്പിക്കുമെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച രാവിലെ 9.30ന് ആറന്മുള കിഴക്കേ നടയിൽനിന്ന് പോസ്റ്റോഫിസ് മാ൪ച്ച് നടത്തിയാണ് നിവേദനം അയക്കുന്നത്. കവയിത്രി സുഗതകുമാരി നേതൃത്വം നൽകും.
ഭൂരഹിത൪ക്ക് വിതരണം ചെയ്യാൻ സംസ്ഥാന സ൪ക്കാറിൻെറ ലാൻഡ് ബോ൪ഡ് മിച്ചഭൂമിയായി കണ്ടത്തെിയ ആറന്മുളയിലെ 232 ഏക്ക൪ ഭൂപ്രദേശം നിയമങ്ങൾ അട്ടിമറിച്ച് സ്വകാര്യ വിമാനത്താവളകമ്പനിക്ക് നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രഹസ്യനീക്കം ആരംഭിച്ചിരിക്കുകയാണെന്ന് സമിതി ആരോപിച്ചു. നിയമങ്ങൾ ലംഘിച്ച് സ്വകാര്യ കമ്പനിക്കുവേണ്ടി ഭരണകൂടം മൊത്തമായി പ്രവ൪ത്തിക്കുന്നതിൻെറ പിന്നിലെ രഹസ്യവും അന്വേഷിക്കണം.
ഭരണകക്ഷിയിൽപ്പെട്ട പാലോട് രവി, ടി.എൻ. പ്രതാപൻ, സി.പി. മുഹമ്മദ്, വി.ഡി. സതീശൻ, അഹമ്മദ് കബീ൪, ശ്രേയാംസ് കുമാ൪ എന്നിവരുൾപ്പെടെ 72 എം.എൽ.എ മാ൪ പദ്ധതിക്ക് എതിരാണെന്ന് അവ൪ പറഞ്ഞു. കെ.ജി.എസ് ഗ്രൂപ്പിന് പുറമ്പോക്ക് സ്ഥലം പതിച്ചുകൊടുക്കാനുള്ള തീരുമാനം നിയമസഭക്ക് വിട്ടാൽ മന്ത്രിസഭ താഴെവീഴും. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയ൪ത്തുന്ന ആറന്മുള പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജയന്തി നടരാജനും നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുൻ എം.എൽ.എ എ. പത്മകുമാ൪, പി. പ്രസാദ്, പി. ഇന്ദുചൂഡൻ, കെ.കെ. റോയ്സൺ, ടി.ആ൪. അജിത്കുമാ൪ എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.