Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2013 4:16 PM IST Updated On
date_range 12 July 2013 4:16 PM ISTദേശീയപാത 212: കേരളത്തില്‍ രണ്ടുവരി; കര്‍ണാടകയില്‍ നാലുവരിയാക്കും
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസന പദ്ധതിയോട് കേരള സ൪ക്കാ൪ പുറംതിരിഞ്ഞുനിൽക്കുന്നതിനാൽ ദേശീയപാത വികസനം ക൪ണാടകയിൽ മാത്രം ഒതുങ്ങുന്നു. ഇതോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 212 കേരളത്തിൽ രണ്ടുവരിപ്പാതയായി തുടരും.
ക൪ണാടകയിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ നാലുവരിപ്പാതയാക്കാനാണ് തീരുമാനം. സ്ഥലം അക്വയ൪ ചെയ്തുകൊടുക്കുന്നതിലെ പ്രയാസവും ബി.ഒ.ടിയോടുള്ള വിയോജിപ്പും മൂലമാണ് കേന്ദ്രസ൪ക്കാ൪ നി൪ദേശിച്ച ദേശീയപാത വികസന പദ്ധതിയിൽനിന്ന് കേരളം പിന്നോട്ടടിക്കാൻ കാരണമായത്.
കോഴിക്കോട്ടുനിന്ന് കേരളാതി൪ത്തി വരെയുള്ള ഭാഗത്ത് നാഷനൽ ഹൈവേ ഡെവലപ്മെൻറ് പ്രോജക്ട് (എൻ.എച്ച്.ഡി.പി) നടപ്പാക്കാൻ തീരുമാനമില്ലെങ്കിലും ദേശീയപാത 212നെ തരംതാഴ്ത്തി സംസ്ഥാന പാതയാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേശീയപാത കോഴിക്കോട് അസി. എക്സി. എൻജിനീയ൪ പറഞ്ഞു.
10 ലക്ഷത്തിലധികം മലയാളികൾ ബംഗളൂരു പട്ടണത്തിൽ മാത്രം താമസിക്കുന്നുണ്ട്. മലബാ൪ മേഖലയിൽനിന്നു മാത്രം 20,000ത്തിലധികമാളുകൾ ദേശീയപാത 212ലൂടെ ബംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. രാത്രിയാത്രാ നിരോധം നടപ്പാക്കുന്നതിനുമുമ്പ് സ്വകാര്യ സ൪വീസുകളടക്കം 122 ബസുകൾ ഈ റൂട്ടിൽ ബംഗളൂരു-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് സ൪വീസ് നടത്തിയിരുന്നു.
രാത്രികാല സ൪വീസുകളായിരുന്നു അധികവും. രാത്രി സ൪വീസുകൾ ഇപ്പോൾ മൈസൂരിൽനിന്നും ദേശീയപാതയിൽനിന്നും തിരിഞ്ഞ് മാനന്തവാടി വഴിയാണ് യാത്ര തുടരുന്നത്. 800ഓളം ചരക്കുലോറികൾ നിത്യേന ദേശീയപാത 212ലൂടെ കടന്നുപോകുന്നുണ്ട്.
45 മീ. വീതിയിൽ സ്ഥലം അക്വയ൪ ചെയ്തുകൊടുത്താൽ മാത്രമേ ദേശീയപാത നിലവാരത്തിൽ റോഡ് വികസനം സാധ്യമാവൂ. റോഡ് ഉയ൪ത്തി നാലുവരിപ്പാതയാക്കുന്നതടക്കമുള്ള വികസനപ്രവൃത്തി ബി.ഒ.ടി അടിസ്ഥാനത്തിൽ മാത്രമാണ് കേന്ദ്രസ൪ക്കാ൪ ഇപ്പോൾ നടപ്പാക്കുന്നത്.
കേരളത്തിലും ക൪ണാടകയിലും കേന്ദ്രത്തിലും കോൺഗ്രസ് സ൪ക്കാറുകൾ ഭരണത്തിലുള്ള പശ്ചാത്തലത്തിൽ ദേശീയപാത 212ൽ ബന്ദിപ്പൂ൪ വനമേഖലയിൽ നിലനിൽക്കുന്ന രാത്രിയാത്രാ നിരോധം നീക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. ഒപ്പം വയനാട് റെയിൽവേ യാഥാ൪ഥ്യമാക്കാനുള്ള ശ്രമങ്ങളും മുമ്പോട്ടുപോവുന്നു. ദേശീയപാത 212 കേരളത്തിലും ക൪ണാടകയിലുംപെട്ട വനമേഖലയിൽ മേൽപാലം നി൪മിക്കാനുള്ള നീക്കവും സജീവമാണ്.
ക൪ണാടക അതി൪ത്തിവരെയുള്ള കേരള ഭാഗത്ത് മേൽപാലം നി൪മിക്കാനുള്ള സാധ്യതാ പഠനത്തിന് നാറ്റ്പാകിനെ ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അറിയിച്ചിരുന്നു. വനമേഖലയിൽ മേൽപാലം നി൪മിക്കാനുള്ള പദ്ധതിയെ പുതിയ ക൪ണാടക സ൪ക്കാറും പിന്തുണക്കുന്നുണ്ട്.
ദേശീയതലത്തിലുള്ള പുന$ക്രമീകരണത്തിൻെറ ഭാഗമായി എൻ.എച്ച് 212 എന്നത് എൻ.എച്ച് 766 ആയി മാറിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story